Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫസലിനെ കൊന്നത് ആര്‍എസ്എസ്സെന്ന വെളിപ്പെടുത്തൽ..!! സിബിഐയ്ക്ക് കോടതിയുടെ നോട്ടീസ്..!!

തലശ്ശേരി: തലശ്ശേരി ഫസല്‍ വധക്കേസിലെ പുതിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് അന്വേഷണ സംഘത്തിന് സിബിഐ കോടതിയുടെ നോട്ടീസ്. ഫസലിനെ കൊലപ്പെടുത്തിയത് സിപിഎംകാരല്ല മറിച്ച് ആര്‍എസ്എസ്സുകാരാണ് എന്ന വെളിപ്പെടുത്തലില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ കോടതി നോട്ടീസ് അയച്ചത്. തലശ്ശേരി ജഗന്നാഥ ക്ഷേത്രം റോഡില്‍ വെച്ച് 2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെയാണ് മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത്.

FASAL

കേസില്‍ പ്രതികളായി സിബിഐ കണ്ടെത്തിയത് സിപിഎം പ്രവര്‍ത്തകരെ ആയിരുന്നു. എന്നാല്‍ ആര്‍എസ്എസ്സുകാരാണ് ഫസലിനെ കൊന്നതെന്ന് മറ്റൊരു കേസില്‍ പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മാഹി ചെമ്പ്ര സ്വദേശി സുബീഷ് വെളിപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് ഫസലിന്റെ സഹോദരന്‍ എറണാകുളം സിബിഐ കോടതിയെ സമീപിച്ചത്. ആര്‍എസ്എസ്സുകാരായ നാല്‍വര്‍ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് മൊഴി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+