കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലേക്ക് മലയാളി യുവതികളെ കടത്തി പെൺവാണിഭം; ലിസിക്കും സുരേഷിനും 10 വർഷം തടവ്...

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കേസിൽ വിധി പറഞ്ഞത്.

Google Oneindia Malayalam News

കൊച്ചി: ദേശീയതലത്തിൽ വരെ ചർച്ചയായി മാറിയ ദുബായ് മനുഷ്യക്കടത്ത് കേസിൽ ആദ്യ മൂന്ന് പ്രതികൾക്ക് 10 വർഷം തടവും മറ്റ് നാല് പ്രതികൾക്ക് ഏഴ് വർഷം തടവും ശിക്ഷ വിധിച്ചു. ആറ് പ്രതികളെ കോടതി വെറുതെവിട്ടു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കേസിൽ വിധി പറഞ്ഞത്.

മലയാളി യുവതികളെ പെൺവാണിഭത്തിനായി നെടുമ്പാശേരി വിമാനത്താവളം വഴി ദുബായിലേക്ക് കടത്തിയെന്നതാണ് ദുബായ് മനുഷ്യക്കടത്ത് കേസ്. ഒരാഴ്ച മുൻപ് കേസിൽ വിചാരണ പൂർത്തിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ കൂടി ഇനി വിധി പറയാനുണ്ട്.

കഴക്കൂട്ടം സ്വദേശിനി...

കഴക്കൂട്ടം സ്വദേശിനി...

ദുബായിലെ പെൺവാണിഭ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട് മുംബൈയിലെത്തിയ കഴക്കൂട്ടം സ്വദേശിനിയിലൂടെയാണ് ദുബായ് മനുഷ്യക്കടത്തിനെ സംബന്ധിച്ച് പുറംലോകമറിയുന്നത്. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2013ൽ കേസ് രജിസ്റ്റർ ചെയ്തു. ആദ്യം പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ സിബിഐ അന്വേഷണം ഏറ്റെടുത്തതോടെയാണ് സംഭവം ദേശീയതലത്തിൽ ശ്രദ്ധനേടിയത്.

വേതനം...

വേതനം...

വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന മലയാളി യുവതികൾക്ക് വീട്ടുജോലി വാഗ്ദാനം ചെയ്താണ് ദുബായിലേക്ക് കടത്തിയിരുന്നത്. മികച്ച വേതനം വാഗ്ദാനം ചെയ്ത് ഇത്തരത്തിൽ നിരവധി പേരെയാണ് സംഘം ദുബായിലെത്തിച്ചത്.

പെൺവാണിഭം..

പെൺവാണിഭം..

ദുബായിലെത്തിക്കുന്ന യുവതികളെ കെവി സുരേഷ്, ലിസി സോജൻ, സേതുലാൽ എന്നീ പ്രതികളാണ് പെൺവാണിഭ കേന്ദ്രങ്ങളിലെത്തിച്ചിരുന്നത്. ഇവരുടെ മേൽനോട്ടത്തിലായിരുന്നു പെൺവാണിഭ കേന്ദ്രങ്ങളുടെ പ്രവർത്തനം.

 കേരളത്തിൽ....

കേരളത്തിൽ....

യുവതികളെ വിദേശത്ത് കടത്താൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇടനിലക്കാരും പ്രവർത്തിച്ചിരുന്നു. ഇവരെയും കേസിൽ പിടികൂടിയിരുന്നു. ഇതിനുപുറമേ, വിമാനത്താവളത്തിലെ ജീവനക്കാരും ഇമിഗ്രേഷൻ വിഭാഗത്തിലെ പോലീസും ഉദ്യോഗസ്ഥരും സംഭവത്തിൽ പങ്കാളികളാണെന്ന് കണ്ടെത്തി.

അന്വേഷണം...

അന്വേഷണം...

കഴക്കൂട്ടം സ്വദേശിനിയായ യുവതി മുംബൈയിൽ എത്തിയതോടെയാണ് പെൺവാണിഭത്തിന്റെയും മനുഷ്യക്കടത്തിന്റെയും ചുരുളഴിയുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിയ സിബിഐ പിന്നീട് ഒരാളൊഴികെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു.

വിധി...

വിധി...

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ ആദ്യത്തെ രണ്ട് കേസുകളിലാണ് പ്രത്യേക സിബിഐ കോടതി വിധി പ്രസ്താവിച്ചത്. കേസിലെ ആദ്യ മൂന്ന് പ്രതികളായ കെവി സുരേഷ്, ലിസി സോജൻ, സേതുലാൽ എന്നിവർക്ക് പത്ത് വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

ഏഴ് വർഷം...

ഏഴ് വർഷം...

കേസിലെ മറ്റു നാല് പ്രതികളും ഇടനിലക്കാരുമായ അനിൽകുമാർ, ബിന്ദു, ശാന്ത, എപി മനീഷ്, എന്നിവർക്ക് ഏഴ് വർഷം തടവും കോടതി ശിക്ഷ വിധിച്ചു. ഇതിൽ മനീഷിന് 50000 രൂപയും മറ്റുള്ളവർക്ക് ഒരു ലക്ഷം രൂപയുമാണ് പിഴ. കേസിലെ പ്രതികളായിരുന്ന ആറു പേരെ കോടതി വെറുതെ വിട്ടു.

ഉദ്യോഗസ്ഥർ...

ഉദ്യോഗസ്ഥർ...

ദുബായ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടുള്ള രണ്ട് കേസുകളിലാണ് പ്രത്യേക സിബിഐ കോടതി ശനിയാഴ്ച വിധി പ്രസ്താവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിചാരണ പൂർത്തിയായ മറ്റ് രണ്ട് കേസുകളിൽ കൂടിയും ഇനി വിധി പറയാനുണ്ട്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ അടക്കമുള്ളവരാണ് ഈ കേസുകളിലെ പ്രതികൾ.

ഖത്തറിനെതിരേ നീക്കം: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം മാറ്റുമെന്ന് പ്രചാരണം, ഇംഗ്ലണ്ട് വേദിയാകുമെന്ന്ഖത്തറിനെതിരേ നീക്കം: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം മാറ്റുമെന്ന് പ്രചാരണം, ഇംഗ്ലണ്ട് വേദിയാകുമെന്ന്

സിപിഎമ്മിനെ വേട്ടയാടിയ ലൈംഗികാരോപണ കേസിന് പരിസമാപ്തി! പി ശശി കുറ്റവിമുക്തൻ...സിപിഎമ്മിനെ വേട്ടയാടിയ ലൈംഗികാരോപണ കേസിന് പരിസമാപ്തി! പി ശശി കുറ്റവിമുക്തൻ...

ഇതും കേരളത്തിൽ തന്നെ! സിപിഐക്കാർ കൊടിനാട്ടിയ സ്ഥലത്ത് പ്രവാസി തൂങ്ങിമരിച്ചു; ഇനിയും മതിയായില്ലേ...ഇതും കേരളത്തിൽ തന്നെ! സിപിഐക്കാർ കൊടിനാട്ടിയ സ്ഥലത്ത് പ്രവാസി തൂങ്ങിമരിച്ചു; ഇനിയും മതിയായില്ലേ...

English summary
cbi court verdict on dubai human trafficking case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X