കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്‌എന്‍സി ലാവ്‌ലിന്‍ കേസ്‌ പരിഗണിക്കുന്നത്‌ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട്‌ സിബിഐ; ഏപ്രില്‍ 6ലേക്ക്‌ മാറ്റി

Google Oneindia Malayalam News

ദില്ലി: എസ്‌എന്‍സി ലാവ്‌ലിന്‍ കേസ്‌ പരിഗണിക്കുന്നത്‌ വീണ്ടും മാറ്റിവെക്കണമെന്നാവശ്യപ്പെട്ട്‌ സിബിഐ. കേസ്‌ ഇന്ന്‌ സുപ്രിം കോടതിയുടെ പരിഗണനക്ക്‌ വന്നപ്പോഴായിരുന്നു സിബിഐയുടെ ആവശ്യം. ഇന്ന്‌ തന്നെ കേസ്‌ കേട്ടുകൂടേയെന്ന്‌ കോടതി ആരാഞ്ഞെങ്കിലും സിബിഐ അഭിഭാഷകന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന്‌ കേസ്‌ ഏപ്രില്‍ ആറിലേക്ക്‌ മാറ്റുകയായിരുന്നു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകത്തതാണ്‌ കേസ്‌ നീട്ടിവെക്കാന്‍ പ്രധാന കാരണം. മാര്‍ച്ച്‌ മാസത്തിലെ ഏതെങ്കിലും തിയിതിയാണ്‌ ചോദിച്ചതെങ്കിലും ആ സമയത്ത്‌ മറ്റൊരു പ്രധാനപ്പെട്ട കേസുണ്ടെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ലാവ്‌ലിന്‍ കേസില്‍ നിയമസഭ തിരഞ്ഞെടുപ്പിന്‌ മുന്‍പ്‌ സുപ്രീം കോടതിയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള തീരുമാനം വരാനുള്ള സാധ്യത ഇല്ലാതായി.

കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന്റെ ചിത്രങ്ങള്‍

supreme cort

കേസിലെ കക്ഷികളിലൊരാളായ കോണ്‍ഗ്രസ്‌ നേതാവ്‌ വിഎം സുധീരന്‍ ഇന്നലെ വാദങ്ങള്‍ രേഖാമൂലം നല്‍കിയിരുന്നു. ലാവലിന്‍ ഇടപാടില്‍ പിണറായി വിജയനുള്ള പങ്കിന്‌ വ്യക്തമായ തെളിവുണ്ടെന്നാണ്‌ സുധീരന്റെ വാദം. അതേ സമയം കോതി ആവശ്യപ്പെട്ടതനുസരിച്ചുള്ള വാദങ്ങളുടെ രേഖാമൂലമുള്ള കുറിപ്പ്‌ സിബിഐ ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.

പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത്‌ സിബിഐയും, തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപ്പട്ടിക്കയിലുള്ള ഉദ്യഗസ്ഥരും നല്‍കിയ ഹര്‍ജികളാണ്‌ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്‌.

ജസ്റ്റിസ്‌ യുയു ലളിതിന്റെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി,കെഎം ജോസഫ്‌ എന്നിവരടങ്ങിയ ബെഞ്ചാണ്‌ കേസ്‌ പരിഗണിച്ചത്‌. കേസില്‍ വാദം കേള്‍ക്കല്‍ തുടങ്ങുന്ന കാര്യത്തില്‍ ഇന്ന്‌ തീരുമാനം ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. വാദത്തിന്‌ തയാറെന്ന സൂചനയാണ്‌ സിബിഐ കേന്ദ്രങ്ങള്‍ ഇന്നലെ നല്‍കിയത്‌.

Recommended Video

cmsvideo
Pre pole survey of asianet and 24 news

English summary
CBI demand to postponed snc lavalin case in supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X