കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ്ണു പ്രണോയ് കേസ്; സിബിഐയുടേത് കള്ള സത്യവാങ്മൂലം? സർക്കാർ അലംഭാവം കാണിച്ചില്ലെന്ന് വ്യക്തം!

  • By Desk
Google Oneindia Malayalam News

ദില്ലി: അസാധാരണമല്ലാത്തതിനാലും കേസുകളുടെ അമിതബാഹുല്യവും കാരണം ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന് കേരള സര്‍ക്കാരിനെ സിബിഐ അറിയിച്ചു. എന്‍ജിനിയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് കൈമാറാനുള്ള വിജ്ഞാപനം ലഭിച്ചിട്ടില്ലെന്ന് കോടതിയെ സിബിഐ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐയുടെ കത്ത് സർക്കാരിന് ലഭിച്ചിരിക്കുന്നത്. സിബിഐ കേസ് അന്വേഷിക്കണമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് സിബിഐ ഇപ്പോൾ അയച്ചിരിക്കുന്ന കത്ത്.

സിപിഐയെ അപഹസിച്ചാല്‍ മായുമോ ചാണ്ടിക്കറ? മുഖ്യമന്ത്രി നീതിമാനാണെങ്കിൽ നേരത്തെ പുറത്താക്കണമായിരുന്നു..സിപിഐയെ അപഹസിച്ചാല്‍ മായുമോ ചാണ്ടിക്കറ? മുഖ്യമന്ത്രി നീതിമാനാണെങ്കിൽ നേരത്തെ പുറത്താക്കണമായിരുന്നു..

അസാധാരണമല്ലാത്തതിനാലും കേസുകളുടെ അമിതബാഹുല്യവും കാരണം ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന് കേരള സര്‍ക്കാരിനെ സിബിഐ അറിയിച്ചിരിക്കുന്നത്. കേസ് സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചതിന്റെ കാരണങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.ആ കാരണങ്ങള്‍ കഴിഞ്ഞ ദിവസം സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ജിഷ്ണു കേസില്‍ വൈസ് പ്രിന്‍സിപ്പല്‍ എന്‍ ശക്തിവേല്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും കോടതി പരിഗണിച്ചു. കേസ് അന്വേഷിക്കാന്‍ കഴിയില്ലെന്ന സിബിഐ നിലപാടിനെ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഒരു കാരണവുമില്ലാതെ സര്‍ക്കാര്‍ കേസ് സിബിഐയ്ക്കു വിടില്ല എന്നും സിബിഐ എന്തുകൊണ്ട് ഇക്കാര്യം പരിശോധിച്ചില്ലെന്നും കോടതി ചോദിച്ചിരുന്നു.

കത്ത് ലഭിച്ചില്ലെന്ന വാദം തെറ്റ്

കത്ത് ലഭിച്ചില്ലെന്ന വാദം തെറ്റ്

2017 ഓഗസ്റ്റ് പത്തിന് സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് എന്തുകൊണ്ട് ജിഷ്ണു പ്രണോയ് കേസ് സിബിഐ ഏറ്റെടുക്കണമെന്ന കുറിപ്പ് കേരള സർക്കാർ അറിയിച്ചിരുന്നു. നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പേഴ്‌സണല്‍ മന്ത്രാലയത്തെയാണ് അറിയിക്കേണ്ടത്. സിബിഐയ്ക്ക് അങ്ങിനെയൊരു കത്ത് ലഭിച്ചിട്ടില്ലെന്നായിരുന്നു സിബിഐയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ സർക്കാരിന് കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്ന് മറുപടി കത്ത് അയച്ചതോടെ സിബിഐ കോടതിയെ തെറ്റിദ്ധരിച്ചതാകാമെന്നാണ് അനുമാനം. ന്നുകില്‍ പേഴ്‌സണല്‍ മന്ത്രാലയം കേരള സര്‍ക്കാരിന്റെ വിജ്ഞാപനം സി.ബി.ഐ.യെ അറിയിച്ചില്ല. അല്ലെങ്കില്‍ സിബിഐ കോടതിയില്‍ ഇക്കാര്യം മറച്ചുവെച്ചു.

സർക്കാർ അലംഭാവം കാണിച്ചില്ല

സർക്കാർ അലംഭാവം കാണിച്ചില്ല

കേസ് സിബിഐക്ക് കൈമാറുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു അലംഭാവവും കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് പറഞ്ഞുള്ള സിബിഐയുടെ കത്തിലൂടെ. അതേസമയം ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഫയലിൽ സ്വീകരിച്ചു. പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും പൊലീസിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടുവെന്നും മഹിജ കോടതിയെ അറിയിച്ചു. കേസില്‍ ആരോപണവിധേയരായവരെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിച്ചുവെന്ന ആരോപണം മഹിജ ഹര്‍ജിയില്‍ ഉന്നയിച്ചു. അതിന് പുറമേ ജിഷ്ണു മരിച്ച് പത്തുമാസമാകുമ്പോഴും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. ജാമ്യത്തില്‍ ഇറങ്ങിയവര്‍ തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്നും മഹിജ ചൂണ്ടികാട്ടി.

കോയമ്പത്തൂരിൽ തുടരാൻ നിർദേശിച്ചിരുന്നു

കോയമ്പത്തൂരിൽ തുടരാൻ നിർദേശിച്ചിരുന്നു

ഷഹീര്‍ ഷൗക്കത്ത് അലി കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനോട് കോയമ്പത്തൂരില്‍ തുടരാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കാന്‍സര്‍ രോഗിയായ അമ്മയെ പരിചരിക്കാന്‍ ഇളവ് അനുവദിക്കണമെന്ന് കൃഷ്ണദാസിന്റെ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി എന്നും അന്വേഷണവുമായി സഹകരിച്ചതായും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ഘട്ടത്തില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കൃഷ്ണദാസിനെ തമിഴ്‌നാട്ടിലേക്കാണ് അയച്ചതെന്നും കാട്ടിലേക്കല്ലല്ലോ എന്നും ജസ്റ്റിസ് രമണ ചോദിച്ചിരുന്നു.

എടുത്തത് നാല് മാസം

എടുത്തത് നാല് മാസം

അതേസമയം കേസ് ഏറ്റെടുക്കാനാകില്ലെന്ന് പറയാന്‍ സിബിഐ എന്തിനാണ് നാലു മാസം സമയമെടുത്തതെന്ന് കോടതി ചോദിച്ചു. കേസ് പരിഗണിച്ചപ്പോഴെല്ലാം അന്വേഷണം എറ്റെടുക്കുമെന്ന പ്രതീതി ഉണ്ടാക്കുകയും നാല് മാസത്തിനു ശേഷം കേസ് ഏറ്റെടുക്കുകയില്ലെന്ന് പറയുകയുമാണ് സി ബി ഐ എന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. അന്വേഷണം ഏറ്റെടുക്കാതിരിക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കി തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണമെന്നും കോടതി സി ബി ഐ ക്ക് നിർദേശം നൽകി. സി ബി അന്വേഷണം വേണമോ എന്ന കാര്യത്തിൽ കോടതി തിങ്കളാഴ്ച്ച ഉത്തരവിറക്കും. കേസിൽ സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരം ആണെന്നാണ് സി ബി ഐ ചൂണ്ടിക്കാട്ടിയത്.സംസ്ഥാന പോലീസിന്റെ അന്വേഷണം മാത്രമേ ഈ കേസിൽ ആവശ്യമുള്ളൂ. അന്വേഷണം നടത്താൻ പര്യാപ്തമായ സവിധാനങ്ങൾ കേരള പോലീസിന് ഉണ്ടെന്നും സിബിഐ അഭിഭാഷകൻ പറഞ്ഞു.

സിബിഐയുടെ കള്ള സത്യവാങ്മൂലം

സിബിഐയുടെ കള്ള സത്യവാങ്മൂലം

ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സംസ്ഥാന
സർക്കാർ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് നിയമാനുസൃതമായ വിജ്ഞാപനം സഹിതം കത്തയച്ചത്. അന്വേഷണം ഏറ്റെടുക്കാത്ത നടപടിയെ ചോദ്യം ചെയ്ത കേസിൽ സുപ്രീം കോടതിയിൽ സിബിഐ സമർപ്പിച്ചത് "കള്ള സത്യവാങ്മൂല"മാണെന്ന് തെളിഞ്ഞു. സിബിഐ കോടതിയിൽ വ്യക്തമാക്കിയത് കേരള സർക്കാരിൽ നിന്നും സിബിഐ അന്വേഷിക്കണ മെന്നാവശ്യപ്പെട്ട് യാതൊരു കത്തും കിട്ടിയിട്ടി ല്ലെന്നായിരുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പിൻറ അഡീഷണൽ സെക്രട്ടറിക്ക്, സിബിഐ ചെന്നൈ മേഖല ജോ:ഡയരക്ടർ നാഗേശ്വര റാവു അയച്ച മറുപടിയിൽ സംസ്ഥാന സർക്കാർ10.08.2017 ൽ അയച്ച കത്താണ് സൂചനയായി കൊടുത്തത്. അതായത്‌ സുപ്രീംകോടതിയിൽ സിബിഐ അഭിഭാഷകൻ സംസ്ഥാന സർക്കാരിൽ നിന്നും കത്ത് കിട്ടിയില്ലെന്ന് നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചു പറഞ്ഞത് കള്ളമായിരുന്നുവെന്ന് ചുരുക്കമെന്ന് എംവി ജയരാജൻ പറയുന്നു.

അമ്മയുടെ ദു:ഖം കാമാൻ സർക്കാർ മാത്രം

അമ്മയുടെ ദു:ഖം കാമാൻ സർക്കാർ മാത്രം

'ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കാൻ മാത്രം
അപൂർവ്വവും സവിശേഷ പ്രാധാന്യമുള്ളതോ അല്ല. മാത്രമല്ല കേരളത്തിലെ ഹൈക്കോടതിയും സംസ്ഥാന സർക്കാരും
ഏൽപ്പിച്ച മറ്റ് നിരവധി കേസുകൾ മൂലം സിബിഐക്ക് ജോലി ഭാരവുമുണ്ട്'. ഇത് സിബിഐയുടെ പതിവ് മറുപടിയാണ്. ഇതിനകം ഒരു ഡെസനിലേറെ മറുപടികൾ കേസുകൾ ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി സിബിഐ നൽകിയിട്ടുണ്ട്. അന്വേഷണം ഏറ്റെടുത്തതിലാവട്ടെ കുറ്റമറ്റ അന്വേഷണം ഇല്ലതാനും.അപ്പോഴാണ് കേരള ഹൈക്കോടതിയിൽ ആർഎസ്എസ് സ്ഥാപനമായ തലശ്ശേരി ഗോപാലൻ അടിയോടി സ്മാരക ട്രസ്റ്റ്‌ 7 കേസുകൾ സിബിഐ ഏറ്റെടുക്കണമെന്നാ വശ്യപ്പെട്ട് റിട്ട് പെറ്റീഷൻ സമർപ്പിച്ചത്.അതിൽ 'കൂട്ടിലടച്ച തത്ത'യെപോലെ കേസുകൾ ഏറ്റെടുക്കാൻ സിബിഐ സന്നദ്ധതയാണ് കോടതിയിൽ അറിയിച്ചത്. അതാണ് രാഷ്ട്രീയം. ആർഎസ്എസ് പറഞ്ഞാൽ അന്വേഷണം. ജിഷ്ണുവിന്റെ അമ്മ മഹിജയുടെ ദുംഖം കാണാൻ സംസ്ഥാന സർക്കാർ മാത്രമെന്നും എംവി ജയരാജൻ പറയുന്നു.

English summary
CBI denies Jishnu Pranoy case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X