• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലൈഫ് മിഷൻ സിബിഐ അന്വേഷണം; മുഖ്യമന്ത്രിക്ക്‌ രാജിവയ്‌ക്കാനുള്ള സുവര്‍ണ്ണാവസരമാണിതെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം; ലൈഫ്‌ മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട്‌ അന്വേഷണം നടത്താനുള്ള സി.ബി.ഐയുടെ നടപടിയെ സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിക്ക്‌ രാജിവയ്‌ക്കാനുള്ള സുവര്‍ണ്ണാവസരമാണിത്.

ലൈഫ്‌ മിഷന്‍ പദ്ധതിയില്‍ തുടക്കം മുതല്‍ മുഖ്യമന്ത്രി ഒളിച്ചുകളി നടത്തുകയായിരുന്നു. നിരാലംബരും നിരാശ്രയരുമായ പാവങ്ങള്‍ക്ക്‌ വീടു വച്ചുനല്‍കുന്ന പദ്ധതിയില്‍ നിന്നാണ്‌ ഇത്രയും വലിയ അഴിമതി നടത്തിയത്‌.കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ശരിവയ്‌ക്കുന്നതാണ്‌ അന്വേഷണത്തിന്‌ സി.ബി.ഐ തയ്യാറായ നടപടിയെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളിയുടെ പ്രസ്താവനയുടെ പൂർണരൂപം

ലൈഫ്‌ മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട്‌ അന്വേഷണം നടത്താനുള്ള സി.ബി.ഐയുടെ നടപടിയെ സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രിക്ക്‌ രാജിവയ്‌ക്കാനുള്ള സുവര്‍ണ്ണാവസരമാണിത്.

cmsvideo
  Kerala government to provide free food kit to 88 lakh families | Oneindia Malayalam

  ലൈഫ്‌ മിഷന്‍ പദ്ധതിയില്‍ തുടക്കം മുതല്‍ മുഖ്യമന്ത്രി ഒളിച്ചുകളി നടത്തുകയായിരുന്നു. നിരാലംബരും നിരാശ്രയരുമായ പാവങ്ങള്‍ക്ക്‌ വീടു വച്ചുനല്‍കുന്ന പദ്ധതിയില്‍ നിന്നാണ്‌ ഇത്രയും വലിയ അഴിമതി നടത്തിയത്‌. നാലുകോടിയുടെ കമ്മീഷന്‍ ഇടപാട്‌ നടന്നിട്ടുണ്ടെന്ന്‌ ധനമന്ത്രിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പരസ്യമായി സമ്മതിച്ചതാണ്‌. ലൈഫ്‌ മിഷന്‍ പദ്ധതിയിലെ ക്രമക്കേടുകള്‍ക്കെതിരായ കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ നിസ്സാരവത്‌കരിക്കാനാണ്‌ മുഖ്യമന്ത്രി ശ്രമിച്ചത്‌.കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ശരിവയ്‌ക്കുന്നതാണ്‌ അന്വേഷണത്തിന്‌ സി.ബി.ഐ തയ്യാറായ നടപടി.

  ഞെട്ടിപ്പിക്കുന്ന ക്രമക്കേടാണ്‌ ഈ ഇടപാടില്‍ നടന്നത്‌.റെഡ്‌ക്രസന്റുമായി ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്‌ വിടാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട്‌ അസഹിഷ്‌ണുതയോടെയാണ്‌ അദ്ദേഹം പ്രതികരിച്ചത്‌. ഒരു ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരോട്‌ വരെ കലഹിച്ചു. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ പോലീസ്‌ ഉദ്യോഗസ്ഥരെ വച്ച്‌ വിജിലന്‍സ്‌ അന്വേഷണം എന്ന പ്രഹസനം നടത്തി തെളിവുകള്‍ നശിപ്പിക്കാമെന്നാണ്‌ കരുതിയത്‌. അതിന്‌ കിട്ടിയ തിച്ചടിയാണ്‌ സി.ബി.ഐ അന്വേഷണം.

  എഫ്‌.സി.ആര്‍.എ ലംഘനം ആദ്യം താന്‍ ചൂണ്ടികാട്ടിയിരുന്നു.എന്നാല്‍ അത്‌ മുഖവിലക്കെടുക്കാന്‍ ആരും തയ്യാറായില്ല. സമാനമായ ഇടപെടലുകളാണ്‌ സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടും മന്ത്രി ജലീലിന്റെ വിഷയത്തിലും നടന്നിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ സ്വര്‍ണ്ണക്കടത്ത്‌ കേസിലും സി.ബി.ഐ അന്വേഷണം നടത്തണം.

  ഇമ്രാന്‍ ഖാന്‍റെ പ്രസംഗത്തിനിടെ ഇന്ത്യന്‍ പ്രതിനിധി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നിന്നും ഇറങ്ങിപ്പോയി

  അങ്ങേയിലെ രാഷ്ട്രീയക്കാരന്റെ കൗശലം മനസിലാകില്ലെന്ന് കരുതരുത്; ഐസകിനോട് മാത്യു കുഴൽനാടൻ

  സിന്ധ്യയെ പൂട്ടാൻ പതിവുകൾ തെറ്റിച്ച് കോൺഗ്രസ്; സ്ഥാനാർത്ഥി നിർണയത്തിലും പഴുതടച്ച നീക്കം

  ദളിത് സ്ത്രീയുടെ പോരാട്ടം തുടരുകയാണ്;ചിത്രലേഖയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കൊടിക്കുന്നിൽ സുരേഷ്

  English summary
  CBI enquiry in life mission; This is the best time for CM to resign says mullappally
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X