കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവ്‌ലിനില്‍ വീണ്ടും പിണറായിക്ക് കുരുക്ക്; സിബിഐ അപ്പീല്‍ നല്‍കി

ലാവ്‌ലിനില്‍ വീണ്ടും പിണറായിക്ക് കുരുക്ക്; സിബിഐ അപ്പീല്‍ നല്‍കി

  • By Anwar Sadath
Google Oneindia Malayalam News

Recommended Video

cmsvideo
പിണറായിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി CBI | Oneindia Malayalam

ദില്ലി: എസ്എന്‍സി ലാവലിന്‍ കേസില്‍ സിബിഐ കോടതിയും പിന്നീട് ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ കുരുക്കാന്‍ സിബിഐ വീണ്ടും രംഗത്ത്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ അടുത്തദിവസം തന്നെ പരിഗണിച്ചേക്കും.

നോ​ണ്‍ ആധാര്‍ വേരിഫിക്കേഷന്‍ പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മാത്രം: നയം വ്യക്തമാക്കി!
പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി കേസില്‍ മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ മാത്രം വിചാരണനേരിട്ടാല്‍ മതിയെന്നാണ് ഹൈക്കോടതി വിധിയിലുള്ളത്. എന്നാല്‍ കൂട്ടുത്തരവാദിത്വമാണെന്നും ഉദ്യോഗസ്ഥര്‍ മാത്രം വിചാരണ നേരിടണമെന്ന ഉത്തരവ് ന്യായീകരിക്കാനാവില്ലെന്നും സിബിഐ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ പറയുന്നു.

1454669630


പിണറായി വിജയനും ഉന്നത ഉദ്യോയഗസ്ഥര്‍ക്കും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കും എല്ലാം കേസില്‍ തുല്യ ഉത്തരവാദിത്വം ഉണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ വീണ്ടും ചേര്‍ക്കണമെന്നാണ് സിബിഐയുടെ ആവശ്യം.

പിണറായി വിജയന്‍ വൈദ്യുത വകുപ്പ് മന്ത്രിയായിരിക്കെ, ചെങ്കുളം-പള്ളിവാസല്‍- പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവലിനുമായി ഉണ്ടാക്കിയ കരാര്‍ ആണ് കേസിന് അടിസ്ഥാനമായിട്ടുള്ളത്. 374 കോടിയുടെ കരാര്‍ സര്‍ക്കാരിനും വൈദ്യുത വകുപ്പിനും നഷ്ടമുണ്ടാക്കിയെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

English summary
lavalin case; cbi files appeal in supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X