കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ കേസെടുത്തു; ആരേയും പ്രതി ചേര്‍ത്തിട്ടില്ല

Google Oneindia Malayalam News

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ കേസെടുത്തു. നിലവില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല.എഫ്‌സിആര്‍എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊച്ചി പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ലൈഫ് മിഷന്‍ കമ്മീഷന്‍ ആരോപണത്തില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമായിരുന്നു വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മീഷന്‍ ഇടപാടിന്റെ വിവരങ്ങള്‍ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന്റെ മൊഴിയിലൂടെയായിരുന്നു പുറത്ത വന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നാണ് ലൈഫ് മിഷന്‍ പദ്ധതി.

life

പദ്ധതിയുടെ ഉടപാടുമായി ബന്ധപ്പെട്ട് വളരെ സുപ്രധാനമായ സാമ്പത്തിക ക്രമക്കേടുകള്‍ ഉണ്ടായി, ചട്ടലംഘനമുണ്ടായി എന്ന പ്രാഥമിക ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.വിദേശ നാണ്യ വിനിമയ ചട്ടലംഘന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് നടന്നതായി ചൂണ്ടികാട്ടി അനില്‍ അക്കരെ എംഎല്‍എ സിബിഐക്ക് പരാതി നല്‍കിയത്.റെഡ്ക്രസന്റുമായി ബന്ധപ്പെട്ടുള്ള പദ്ധതിയുടെ കരാര്‍ നിയമവിരുദ്ധമാമെന്ന് അനില്‍ അക്കരെ നല്‍കിയ പരാതിയില്‍ പറയുന്നു.

Recommended Video

cmsvideo
Kerala wins UN award for 'outstanding contribution' towards prevention | Oneindia Malayalam

വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് യുവി ജോസിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

നിലച്ചത് നാദബ്രഹ്മം മാത്രമല്ല; അരങ്ങൊഴിഞ്ഞ നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ്! ത്രൈയ്യക്ഷരത്തിലെ കലാപ്രപഞ്ചംനിലച്ചത് നാദബ്രഹ്മം മാത്രമല്ല; അരങ്ങൊഴിഞ്ഞ നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ്! ത്രൈയ്യക്ഷരത്തിലെ കലാപ്രപഞ്ചം

'അമ്മയാണെ സത്യ'ത്തിലെ എസ്‌ഐ നാരായണന്‍... തമിഴില്‍ എസ്പിബി അഭിനയിച്ചു, കമല്‍ നായകന്‍, സംവിധാനം മേനോൻ'അമ്മയാണെ സത്യ'ത്തിലെ എസ്‌ഐ നാരായണന്‍... തമിഴില്‍ എസ്പിബി അഭിനയിച്ചു, കമല്‍ നായകന്‍, സംവിധാനം മേനോൻ

പനി ചതിച്ചു:യുവഗായകന് വേണ്ടി ഒരു മാസത്തെ കാത്തിരിപ്പ്;എംജി ആറിന്റെ വീട്ടിലെത്തി നന്ദി പറഞ്ഞ് എസ്പിബിപനി ചതിച്ചു:യുവഗായകന് വേണ്ടി ഒരു മാസത്തെ കാത്തിരിപ്പ്;എംജി ആറിന്റെ വീട്ടിലെത്തി നന്ദി പറഞ്ഞ് എസ്പിബി

English summary
CBI files case against kerala government'S Life Mission Commission controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X