Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിലില്ല', സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കും അബ്ദുളളക്കുട്ടിക്കും ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എപി അബ്ദുളളക്കുട്ടിക്കും എതിരെ തെളിവില്ലെന്ന് സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഉമ്മന്‍ചാണ്ടിക്കും അബ്ദുളളക്കുട്ടിക്കും ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എപി അനില്‍കുമാര്‍ എന്നിവര്‍ക്ക് നേരത്തെ തന്നെ സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതോടെ കേസില്‍ ഉള്‍പ്പെട്ട എല്ലാ നേതാക്കളേയും സിബിഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2012ല്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ച് പീഡനത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. ഹര്‍ത്താല്‍ ദിവസമായിരുന്ന അന്ന് ക്ലിഫ് ഹൗസിലേക്ക് തന്നെ വിളിച്ച് വരുത്തിയായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു. സോളാര്‍ തട്ടിപ്പ് കേസിന് പിന്നാലെ പരാതിക്കാരി പ്രമുഖ നേതാക്കള്‍ക്ക് എതിരെ ഉയര്‍ത്തിയ പീഡന പരാതികള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പരാതിക്കാരിയുടെ 21 പേജുളള വിവാദ കത്തില്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് നിരവധി പ്രമുഖരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു.

solar case

ഉമ്മന്‍ചാണ്ടി വിളിച്ച് വരുത്തി പീഡിപ്പിച്ചുവെന്ന് പറയുന്ന ദിവസം അദ്ദേഹം ക്ലിഫ് ഹൗസില്‍ ഇല്ലായിരുന്നു എന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. എപി അബ്ദുളളക്കുട്ടി തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ ഇതും അടിസ്ഥാന രഹിതമായ ആരോപണം ആണ് എന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. സോളാര്‍ പീഡന പരാതിയില്‍6 കേസുകള്‍ ആയിരുന്നു സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്. ആദ്യത്തെ കേസ് എപി അബ്ദുളളക്കുട്ടിക്ക് എതിരെയുളളതായിരുന്നു.

സിബിഐ റിപ്പോര്‍ട്ട് വന്നതോടെ ഇനി ഉമ്മന്‍ചാണ്ടിക്കെതിരെ നിയമനടപടിക്ക് ഇല്ലെന്ന് പരാതിക്കാരി വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് പരാതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന തീരുമാനം. അതേസമയം കെസി വേണുഗോപാലടക്കമുളള മറ്റ് അഞ്ച് പേര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ സിബിഐ റിപ്പോര്‍ട്ട് തളളണം എന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിക്കും. ഹൈബി ഈഡന് അനുകൂലമായ റിപ്പോര്‍ട്ടിന് എതിരെ ഇതിനകം കോടതിയെ സമീപിച്ചിട്ടുണ്ട് എന്നാണ് വിവരം.

ഉമ്മന്‍ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാര്‍ത്തയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചില്ല. അതേസമയം ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തോട് പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. കാലം മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും കണക്ക് ചോദിക്കു. വൈര്യ നിര്യാതന ബുദ്ധിയോടെയാണ് കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ ശ്രമിച്ചത്. ഇത്തരം വേട്ടയാടലുകള്‍ കേരള രാഷ്ട്രീയത്തില്‍ നടക്കാന്‍ പാടില്ലെന്നും വിഡി സതീശന്‍ പ്രതികരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+