രണ്ടാം മാറാട് കലാപം; ഗൂഢാലോചന സിബിഐ അന്വേഷിക്കും
രണ്ടാം മാറാട് കൂട്ടക്കൊലക്കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐക്ക് കൈമാറി. കലാപത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനാണ് സിബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കോഴിക്കോട് : രണ്ടാം മാറാട് കൂട്ടക്കൊലക്കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐക്ക് കൈമാറി. കലാപത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനാണ് സിബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൊതു പ്രവര്‍ത്തകനായ കൊളക്കാടന്‍ മൂസഹാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
മാറാട് കേസ് അന്വേഷണ കമ്മീഷനായ ജസ്റ്റിസ് തോമസ് പി ജോ സഫിന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ അനുസരിച്ച് രണ്ടാം മാറാട് കലാപത്തിനു പിന്നിലെ തീവ്രവാദബന്ധം കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

നേരത്തെ കേസ് അന്വേഷിക്കാന്‍ സിബിഐ വിമുഖത കാട്ടിയിരുന്നെങ്കിലും പിന്നീട് അന്വേഷണത്തിന് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് വിടാന്‍ ഹൈക്കോടതി തീരുമാനിച്ചത്. കേസന്വേഷണത്തിന് സിബിഐക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങള്ളും സംസ്ഥാന സര്‍ക്കാര്‍ ചെയ്യണമെന്ന് കോടതി നിര്‍ദേശിക്കുന്നു.
2003 മെയ് രണ്ടിനാണ് മാറാട് കലാപം ഉണ്ടായത്. മാറാട് കടല്‍ത്തീരത്തുണ്ടായ കൂട്ടക്കൊലയില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ഒന്നാം മാറാട് കലാപത്തിന്റെ പ്രകോപനമായിട്ടല്ല രണ്ടാം മാറാട് കലാപം ഉണ്ടായതെന്നും രണ്ടാം മാറാട് കലാപത്തിന് വിദേശത്തു നിന്നു പോലും സാമ്പത്തിക സഹായം ലഭിച്ചുവെന്നും കലാപത്തെ കുറിച്ച് പ്രമുഖര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications