കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം മാറാട് കലാപം; ഗൂഢാലോചന സിബിഐ അന്വേഷിക്കും

രണ്ടാം മാറാട് കൂട്ടക്കൊലക്കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐക്ക് കൈമാറി. കലാപത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനാണ് സിബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട് : രണ്ടാം മാറാട് കൂട്ടക്കൊലക്കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐക്ക് കൈമാറി. കലാപത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനാണ് സിബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൊതു പ്രവര്‍ത്തകനായ കൊളക്കാടന്‍ മൂസഹാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

മാറാട് കേസ് അന്വേഷണ കമ്മീഷനായ ജസ്റ്റിസ് തോമസ് പി ജോ സഫിന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ അനുസരിച്ച് രണ്ടാം മാറാട് കലാപത്തിനു പിന്നിലെ തീവ്രവാദബന്ധം കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

High Court

നേരത്തെ കേസ് അന്വേഷിക്കാന്‍ സിബിഐ വിമുഖത കാട്ടിയിരുന്നെങ്കിലും പിന്നീട് അന്വേഷണത്തിന് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് വിടാന്‍ ഹൈക്കോടതി തീരുമാനിച്ചത്. കേസന്വേഷണത്തിന് സിബിഐക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങള്ളും സംസ്ഥാന സര്‍ക്കാര്‍ ചെയ്യണമെന്ന് കോടതി നിര്‍ദേശിക്കുന്നു.

2003 മെയ് രണ്ടിനാണ് മാറാട് കലാപം ഉണ്ടായത്. മാറാട് കടല്‍ത്തീരത്തുണ്ടായ കൂട്ടക്കൊലയില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ഒന്നാം മാറാട് കലാപത്തിന്‍റെ പ്രകോപനമായിട്ടല്ല രണ്ടാം മാറാട് കലാപം ഉണ്ടായതെന്നും രണ്ടാം മാറാട് കലാപത്തിന് വിദേശത്തു നിന്നു പോലും സാമ്പത്തിക സഹായം ലഭിച്ചുവെന്നും കലാപത്തെ കുറിച്ച് പ്രമുഖര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.

English summary
High court handed over second marad riot inquiry to cbi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X