സോളാര്‍ പീഡന പരാതി; എപി അബ്ദുള്ളക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ ബി ജെ പി ഉപാധ്യക്ഷനും മുന്‍ എം എല്‍ എയുമായ എ പി അബ്ദുള്ളക്കുട്ടിയെ സി ബി ഐ ചോദ്യം ചെയ്തു. തിരുവനന്തപുരം സി ബി ഐ ഓഫീസില്‍ വെച്ച് ഇന്ന് രാവിലെ ആയിരുന്നു അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്തത്. ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 12:30 വരെ ആയിരുന്നു സി ബി ഐ ചോദ്യം ചെയ്തത്.
2013 ല്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ ആരോപണത്തെ തുടര്‍ന്നാണ് അബ്ദുള്ളക്കുട്ടിയെ സി ബി ഐ ചോദ്യം ചെയ്തത്. അബ്ദുള്ളക്കുട്ടി എം എല്‍ എ ആയിരുന്നപ്പോള്‍ സോളാര്‍ പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ച് വരുത്തിയെന്നും പിന്നീട് പീഡിപ്പിച്ചു എന്നുമാണ് പരാതിയില്‍ പറയുന്നത്.

സോളാര്‍ പീഡന പരാതിയില്‍ കേസ് എടുത്ത ശേഷം കേരള പൊലീസ് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസ് അബ്ദുള്ളക്കുട്ടിയുടേത് ആയിരുന്നു. പിന്നീട് സംസ്ഥാന സര്‍ക്കാരും ക്രൈം ബ്രൈാഞ്ചും പീഡന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സി ബി ഐക്ക് കൈമാറി. സി ബി ഐ ഇത് സംബന്ധിച്ച് ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സി ബി ഐ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളും അന്തിമ ഘട്ടത്തിലാണ്. തുടര്‍ന്നുള്ള ദിവസങ്ങളിലും കേസില്‍ അകപ്പെട്ട നേതാക്കളുടെ ചോദ്യം ചെയ്യലുകള്‍ നടന്നേക്കും എന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ് എം പി, എ പി അനില്‍കുമാര്‍ എം എല്‍ എ, ഹൈബി ഈഡന്‍ എം പി അടക്കമുള്ള നേതാക്കളെ സി ബി ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.

പരാതിയിന്‍ മേല്‍ എം എല്‍ എ ഹോസ്റ്റലില്‍ അടക്കം പരാതിക്കാരിയുമായി എത്തി സി ബ ഐ തെളിവെടുപ്പ് നടത്തിയിരുന്നു. അതേസമയം, പീഡന കേസില്‍ ഹൈബി ഈഡന്‍ എം പിക്ക് സി ബി ഐ ക്ലീന്‍ ചിറ്റ് നല്‍കിട്ടുണ്ട്. ഹൈബി ഈഡനെതിരെ തെളിവില്ലെന്ന് കണ്ടെത്തിയാണ് കേസ് സി ബി ഐ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എം എല്‍ എ ഹോസ്റ്റലിലേക്ക് വിളിച്ച് വരുത്തി ഹൈബി ഈഡന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. കേരള പൊലീസ് നാല് വര്‍ഷത്തോളം ആണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ ലൈംഗിക പീഡന പരാതിയില്‍ തെളിവ് കണ്ടെത്താനായിരുന്നില്ല. ഇതോടെ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് കേസ് സി ബി ഐക്ക് കൈമാറിയിരുന്നത്.












Click it and Unblock the Notifications