കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട് കലാപത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കാമെന്ന് സിബിഐ; സ്വാഗതം ചെയ്യുന്നുവെന്ന് ലീഗ്‌

Google Oneindia Malayalam News

കൊച്ചി: മാറാട് കലാപത്തിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കേസ് അന്വേഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് തോമസ് പി ജോസഫ് അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍ തന്നെ കലാപത്തിന് പിന്നില്‍ ഗൂഡാലോചന നടന്നതായി സംശയം പ്രകടിപ്പിച്ചിരുന്നു.

ചൂട് കുറയാതെ സരിതയും സോളാറും; സരിതയെയും ഉമ്മന്‍ചാണ്ടിയേയും കമ്മീഷന്‍ വീണ്ടും വിസ്തരിച്ചേക്കും?ചൂട് കുറയാതെ സരിതയും സോളാറും; സരിതയെയും ഉമ്മന്‍ചാണ്ടിയേയും കമ്മീഷന്‍ വീണ്ടും വിസ്തരിച്ചേക്കും?

കേന്ദ്ര ഏജന്‍സികളുടെ സംയുക്ത അന്വേഷണം വേണമെന്ന് ശുപാര്‍ശയും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കാന്‍ സന്നദ്ധമാണെന്ന് സിബിഐ അറിയിച്ചത്. 2003 മെയ് രണ്ടിനാണ് മാറാട് കലാപം പൊട്ടി പുറപ്പെട്ടത്. ഒമ്പത് പേരാണ് അന്നത്തെ കലാപത്തില്‍ മരിച്ചത്. കലാപത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണി അംഗീകരിച്ചിരുന്നില്ല.

CBI

2006ല്‍ എല്‍ഡിഎഫ് സര്‍ക്കാരും സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ ആവശ്യം നിരസിക്കുകയായിരുന്നു. മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദമാണ് യുപിഎയുടെ നിഷേധാത്മക നിലപാടിന് കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ആന്റണിയുടെ പ്രസ്താവന അടിസ്ഥാനരഹിതം

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിനായുള്ള ആവശ്യം വീണ്ടും ചൂട് പിടിച്ചത്. കോഴിക്കോട് സ്വദേശിയായ കൊളക്കാടന്‍ മൂസാഹാജിയാണ് സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം സിബിഐ അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും പുതിയൊരു അന്വേഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
CBI investigation on Marad communal violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X