കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സിബിഐ അന്വേഷണം; കോടികളുടെ ഫണ്ട് തിരിമറി ചെയ്തു!!!
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സിബിഐയുടെ പ്രാഥമിക അന്വേഷണം. പത്ത് വര്‍ഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ അഴിമതി കെസിഎയില്‍ നടന്നു എന്ന ആരോപണമാണ് സിബിഐ അന്വേഷിക്കുക.
ജനറല്‍ ബോഡിയുടെ അംഗീകാരം കൂടാതെ കൃത്യമായ പ്ലാനും പദ്ധതിയുമില്ലാതെ മൂന്നുമുതല്‍ നാല് കോടി രൂപവരെ ക്രിക്കറ്റ് ബോര്‍ഡ് ചെലവഴിച്ചു എന്നാണ് ആരോപണം. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളായവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകുന്ന തരത്തിലായിരുന്നു പണം ചെലവഴിച്ചതെന്നും ആരോപണമുണ്ട്.

പദ്ധതിക്കായി അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ണ്ടര്‍ വിളിക്കുകയോ കരാറില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ല. ബിസിസിഐ അനുവദിച്ച പണം വന്‍തോതില്‍ വകമാറ്റി ചെലവഴിച്ചെന്നും പരാതിയില്‍ പറയുന്നു. സ്റ്റേഡിയം നിര്‍മ്മിക്കാനായി ഭൂമി വാങ്ങിയത് സംബന്ധിച്ച ആരോപണത്തിലും സിബിഐ അന്വേഷണം നടത്തും.
എന്നാല്‍ ആരോപണങ്ങളെല്ലാം കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിഷേധിച്ചു. ഏഴ് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് സിബിഐക്ക് നല്‍കിയിട്ടുണ്ട്. അപ്പോഴൊന്നും അതില്‍ കുറ്റകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ടിസി മാത്യു പറഞ്ഞു.












Click it and Unblock the Notifications