പിണറായിക്ക് വേനലവധി കഴിയും വരെ സമാധാനം!! ലാവ് ലിന് വിധി വേനലവധിക്ക് ശേഷം!!
വേനല്‍ അവധികഴിഞ്ഞ് മെയ് 22ന് ശേഷമായിരിക്കും കേസില്‍ വിധി പറയുക. പിണറായി വിജയന് അടക്കമുള്ളവരെ വിചാരണ കൂടാതെ വെറുതെവിട്ടത് നിയമ വിരുദ്ധമാണെന്നാണ് സിബിഐയുടെ വാദം.
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെട്ട ലാവ് ലിന് കേസ അഴിമതിയില്‍ വിചാരണ പൂര്‍ത്തിയായി. ഹൈക്കോടതിയിലാണ് വിചാരണ പൂര്‍ത്തിയായത്. വേനലവധിക്ക് ശേഷമായിരിക്കും കേസില്‍ വിധി പറയുക. പിണറായി വിജയന് ഉള്‍പ്പെടെയുളളവര്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ നടപടിക്കെതിരെ സിബിഐ നല്കിയ പുനഃപരിശോധന ഹര്‍ജിയിലാണ് വിചാരണ പൂര്‍ത്തിയായത്.

വേനല്‍ അവധികഴിഞ്ഞ് മെയ് 22ന് ശേഷമായിരിക്കും കേസില്‍ വിധി പറയുക. പിണറായി വിജയന് അടക്കമുള്ളവരെ വിചാരണ കൂടാതെ വെറുതെവിട്ടത് നിയമ വിരുദ്ധമാണെന്നാണ് സിബിഐയുടെ വാദം. ഇത് സിബിഐ വീണ്ടും ആവര്‍ത്തിച്ചു. വിചാരണ കൂടാതെ വെറുതെ വിട്ടത് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമാണെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി.
2013ലാണ് പിണറായി വിജയന് അടക്കമുള്ളവരെ വെറുതെ വിട്ടത്. ഇതിനെതിരെയാണ് സിബിഐ കോടതിയെ സമീപിച്ചത്. പിണറായി വിജയന് വൈദ്യുത മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം , പന്നിയാര്‍ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനു നല്‍കിയതില്‍ കോടികളുടെ ക്രമക്കോടുണ്ടെന്നാണ് കേസ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications