കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് വേനലവധി കഴിയും വരെ സമാധാനം!! ലാവ് ലിന്‍ വിധി വേനലവധിക്ക് ശേഷം!!

വേനല്‍ അവധികഴിഞ്ഞ് മെയ് 22ന് ശേഷമായിരിക്കും കേസില്‍ വിധി പറയുക. പിണറായി വിജയന്‍ അടക്കമുള്ളവരെ വിചാരണ കൂടാതെ വെറുതെവിട്ടത് നിയമ വിരുദ്ധമാണെന്നാണ് സിബിഐയുടെ വാദം.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവ് ലിന്‍ കേസ അഴിമതിയില്‍ വിചാരണ പൂര്‍ത്തിയായി. ഹൈക്കോടതിയിലാണ് വിചാരണ പൂര്‍ത്തിയായത്. വേനലവധിക്ക് ശേഷമായിരിക്കും കേസില്‍ വിധി പറയുക. പിണറായി വിജയന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ നടപടിക്കെതിരെ സിബിഐ നല്‍കിയ പുനഃപരിശോധന ഹര്‍ജിയിലാണ് വിചാരണ പൂര്‍ത്തിയായത്.

pinarayi vijayan

വേനല്‍ അവധികഴിഞ്ഞ് മെയ് 22ന് ശേഷമായിരിക്കും കേസില്‍ വിധി പറയുക. പിണറായി വിജയന്‍ അടക്കമുള്ളവരെ വിചാരണ കൂടാതെ വെറുതെവിട്ടത് നിയമ വിരുദ്ധമാണെന്നാണ് സിബിഐയുടെ വാദം. ഇത് സിബിഐ വീണ്ടും ആവര്‍ത്തിച്ചു. വിചാരണ കൂടാതെ വെറുതെ വിട്ടത് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമാണെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി.

2013ലാണ് പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ടത്. ഇതിനെതിരെയാണ് സിബിഐ കോടതിയെ സമീപിച്ചത്. പിണറായി വിജയന്‍ വൈദ്യുത മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം , പന്നിയാര്‍ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനു നല്‍കിയതില്‍ കോടികളുടെ ക്രമക്കോടുണ്ടെന്നാണ് കേസ്.

English summary
cbi lavlin case high court verdict after summer vacation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X