'ഇരട്ടച്ചങ്കനെ വിഴുങ്ങാന്‍ വീണ്ടും ലാവ്‌ലിന്‍ ഭൂതം'!പിണറായിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിബിഐ
ലാവ്‌ലിന്‍ കമ്പനിയുമായുള്ള ഇടപാടിന് പിണറായി കൂടുതല്‍ താല്‍പര്യം കാണിച്ചുവെന്നും സിബിഐ ആരോപിക്കുന്നുണ്ട്.
കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര കുറ്റാരോപണങ്ങളുമായി സിബിഐ. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തമാക്കിയതിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് കുറ്റാരോപണങ്ങളുള്ളത്. ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്നും മറച്ചുവെച്ചു എന്നതാണ് പ്രധാന ആരോപണം.
ലാവ്‌ലിന്‍ കമ്പനിയുമായുള്ള ഇടപാടിന് പിണറായി കൂടുതല്‍ താല്‍പര്യം കാണിച്ചുവെന്നും സിബിഐ ആരോപിക്കുന്നുണ്ട്. നിയമപരമായി നിലനില്‍ക്കാത്ത കരാറാണ് കമ്പനിയുമായി ഉണ്ടാക്കിയത്, ലാവ്‌ലിനുമായി വിതരണ കരാറുണ്ടാക്കിയത് മന്ത്രിസഭ അറിഞ്ഞിരുന്നില്ല, ഇടപാടുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പിലെ ഉന്ന ജീവനക്കാര്‍ക്കുണ്ടായിരുന്ന എതിര്‍പ്പ് സ്വാധീനം ഉപയോഗിച്ച് പിണറായി മറച്ചുവെച്ചു എന്നും സിബിഐ ആരോപിക്കുന്നുണ്ട്.

പിണറായിയുടെ ആശയം...
ലാവ്‌ലിന്‍ കമ്പനി പ്രതിനിധികള്‍ക്ക് അദ്ദേഹം പ്രത്യേക പരിഗണന നല്‍കിയെന്നും, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്ന ആശയം പിണറായിയുടേത് മാത്രമായിരുന്നുവെന്നും സിബിഐ ആരോപിക്കുന്നു. ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് പൂര്‍ണ്ണ നവീകരണം ആവശ്യമില്ലെന്ന് അറിഞ്ഞിട്ടും അദ്ദേഹം കരാറുണ്ടാക്കിയെന്നും, ഇതിന് മുന്‍പ് ഗൂഡാലോചന നടത്തിയിട്ടുണ്ടെന്നും സിബിഐ പറയുന്നു.

കുറിപ്പ് കോടതിയില്‍ സമര്‍പ്പിച്ചു...
ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വിനോദ് റായി ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ സാക്ഷികളാണ്. കേസില്‍ നിലനില്‍ക്കുന്ന കുറ്റങ്ങളും തെളിവുകളും സാക്ഷികളും സംബന്ധിച്ച കുറിപ്പ് സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കുറ്റവിമുക്തനാക്കി...
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിന് നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് കേസ്. എന്നാല്‍ പിണറായി വിജയനടക്കം കേസിലുള്‍പ്പെട്ടവരെ തിരുവനന്തപുരം സിബിഐ കോടതി 2013ല്‍ കുറ്റവിമുക്തനാക്കിയിരുന്നു. അതിനെതിരെ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.












Click it and Unblock the Notifications