സൂരജിന് സലീം രാജുമായും ബന്ധം....
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീം രാജുമായും ബന്ധം. ഇത് സംബന്ധിച്ചും അന്വേഷണം നടത്താനാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് ആയിരുന്ന സലീം രാജ് ഉള്‍പ്പെട്ട കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ സൂരജിനും പങ്കുള്ളതായാണ് സംശയിക്കുന്നത്. കേസില്‍ ഇദ്ദേഹത്തെ ഉടന്‍ ചോദ്യം ചെയ്തേക്കും എന്നാണ് വിവരം.

കളമശ്ശേരി ഭൂമി തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം സൂരജിനെ ചോദ്യം ചെയ്തെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിഒ സൂരജ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ ആയിരിക്കെയാണ് കളമശ്ശേരി ഭൂമി തട്ടിപ്പ് നടന്നത്. ഭൂമിയുടെ തണ്ടപ്പേര് റദ്ദാക്കാന്‍ അന്ന് ഉത്തരവിട്ടത് ടിഒ സൂരജ് തന്നെയായിരുന്നു.
കളമശ്ശേരി കേസില്‍ സൂരജിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തട്ടിപ്പില്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കും പങ്കുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായിരുന്നില്ല. സൂരജിനെ പറ്റി സലീം രാജ് തന്നെ മൊഴി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
താന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന വാദത്തില്‍ സൂരജ് ഇപ്പോഴും ഉറച്ച് നില്‍ക്കുയാണ്. അതിനിടെ സൂരജിന്റെ പത്ത് വര്‍ഷത്തെ ബാങ്ക് ഇടപാടുകള്‍ പരിശോധിക്കാന്‍ വിജിലന്‍സ് തീരുനമാനിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്ക് അധികൃതരെ സമീപിച്ചിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications