കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂരജിന് സലീം രാജുമായും ബന്ധം....

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജുമായും ബന്ധം. ഇത് സംബന്ധിച്ചും അന്വേഷണം നടത്താനാണ് തീരുമാനം.

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ ആയിരുന്ന സലീം രാജ് ഉള്‍പ്പെട്ട കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ സൂരജിനും പങ്കുള്ളതായാണ് സംശയിക്കുന്നത്. കേസില്‍ ഇദ്ദേഹത്തെ ഉടന്‍ ചോദ്യം ചെയ്‌തേക്കും എന്നാണ് വിവരം.

Sooraj Salim Raj

കളമശ്ശേരി ഭൂമി തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം സൂരജിനെ ചോദ്യം ചെയ്‌തെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിഒ സൂരജ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ ആയിരിക്കെയാണ് കളമശ്ശേരി ഭൂമി തട്ടിപ്പ് നടന്നത്. ഭൂമിയുടെ തണ്ടപ്പേര് റദ്ദാക്കാന്‍ അന്ന് ഉത്തരവിട്ടത് ടിഒ സൂരജ് തന്നെയായിരുന്നു.

കളമശ്ശേരി കേസില്‍ സൂരജിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തട്ടിപ്പില്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കും പങ്കുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായിരുന്നില്ല. സൂരജിനെ പറ്റി സലീം രാജ് തന്നെ മൊഴി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

താന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന വാദത്തില്‍ സൂരജ് ഇപ്പോഴും ഉറച്ച് നില്‍ക്കുയാണ്. അതിനിടെ സൂരജിന്റെ പത്ത് വര്‍ഷത്തെ ബാങ്ക് ഇടപാടുകള്‍ പരിശോധിക്കാന്‍ വിജിലന്‍സ് തീരുനമാനിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്ക് അധികൃതരെ സമീപിച്ചിട്ടുണ്ട്.

English summary
CBI may question TO Sooraj in Kalamassery Land Fraud Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X