'സിബിഐയ്ക്ക് സിപിഎമ്മിനെ ഒരു ചുക്കും ചെയ്യാനില്ല'
മലപ്പുറം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ തന്നെ ഉള്‍പ്പെടുത്താല്‍ യു എഡി എഫ് ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പി മോഹനനെ കൊണ്ട് തന്റെ പേര് പറയിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് അദ്ദേഹം പറഞ്ഞു. കേരളരക്ഷാ യാത്രക്കിടെ ടി പി വധഗൂഢാലോചന കേസ് സി ബി ഐക്കു വിട്ട വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത് സി പി എമ്മിനെ വേട്ടയാടാന്‍ വേണ്ടിയാണെന്ന് പിണറായി ആരോപിച്ചു. ഫായിസുമായി ടി പി വധത്തിലെ പ്രതികള്‍ക്കും പി മോഹനനും ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്ന ഉമ്മന്‍ ചാണ്ടിക്കാണ് ഫയാസുമായി ബന്ധം. പ്രതിപക്ഷ നേതാവായിരിക്കെ ഫയാസുമായി അരമണിക്കൂറോളം കാറില്‍ ഇരുന്ന് സംസാരിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. ഇതല്ലേ അന്വേഷിക്കേണ്ടതെന്ന് പിണറായി ചോദിച്ചു.

വി എസിന്റെ കത്ത് ഒരായുധമാക്കി സി പി എമ്മിനെതിരെ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കോണ്‍ഗ്രസ് ഗൂഢാലോചനക്ക് വി എസിന്റെ കത്ത് ആയുധമാക്കണ്ടയെന്ന് പിണറായി ആവര്‍ത്തിച്ചു. സിബിഐ കൊണ്ട് അന്വേഷിപ്പിച്ചാല്‍ സി പി എമ്മിനെ ഒരു ചുക്കും ചെയ്യാനില്ല. കുറുക്കു വഴിയിലൂടെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നും പിണറായി ആരോപിച്ചു.
വ്യക്തമായ തെളിവുകളില്ലാതെയാണ് സര്‍ക്കാര്‍ കേസ് സിബിഐക്കു വിട്ടിരിക്കുന്നത്. ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കി. സി ബി ഐ അന്വേഷണത്തെ ഞങ്ങള്‍ക്കു ഭയപ്പെടേണ്ട ആവശ്യമില്ല. സി പി എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ലാവ്‌ലിന്‍ കേസ് ചീറ്റിപ്പോയപ്പോള്‍ മറ്റൊന്നു കൊണ്ടുവന്നു- പിണറായി പറഞ്ഞു












Click it and Unblock the Notifications