Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാഭവന്‍ മണിയുടെ മരണ കാരണം ഇതാണ്; ഇതുവരെ കേട്ടതു ശരിയല്ല, അന്വേഷിക്കില്ലെന്ന് സിബിഐ

മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കാന്‍ കേരളാ പോലീസും തീരുമാനിച്ചിരുന്നു.

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത ഇനിയും തുടരവെ, കേസ് അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ. കേന്ദ്ര അന്വേഷണ ഏജന്‍സി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം ഏറ്റെടുക്കാന്‍ വേണ്ട ദുരൂഹതകള്‍ മണിയുടെ മരണത്തിന് ഇല്ലെന്ന് സിബിഐ പറഞ്ഞു.

മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കാന്‍ കേരളാ പോലീസും തീരുമാനിച്ചിരുന്നു. കൊലപാതകമെന്നോ ആത്മഹത്യയെന്നോ സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഇല്ലാത്തതിനാലാണ് അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.

ബന്ധുക്കള്‍ പറയുന്നത്

എന്നാല്‍ കലാഭവന്‍ മണിയുടെ ബന്ധുക്കള്‍ പറയുന്നത് മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ്. അന്വേഷണം സിബിഐക്ക് വിടണമെന്നും എന്നാലേ സത്യം പുറത്തുവരൂ എന്നുമായിരുന്നു സഹോദരന്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം. തുടര്‍ന്ന് കേസ് സിബിഐക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇനിയും ബാക്കി

തുടര്‍ന്നാണ് കേസ് ഏറ്റെടുക്കാന്‍ മതിയായ കാരണങ്ങളുണ്ടോ എന്ന് സിബിഐ പരിശോധിച്ചത്. സിബിഐ അന്വേഷണം ഏറ്റെടുക്കാതിരിക്കുകയും പോലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്ത് പശ്ചാത്തലത്തില്‍ മരണത്തില്‍ ദുരൂഹതയില്ലെന്ന് കരുതേണ്ടി വരും.

കരള്‍ രോഗമാണ് മരണകാരണം

കരള്‍ രോഗമാണ് മരണകാരണമെന്ന് മെഡിക്കല്‍ പരിശോധനാ ഫലങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്ന് സിബിഐ കോടതിയെ ബോധിപ്പിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അേന്വഷണം സിബിഐ ഏറ്റെടുക്കണമെന്നും കാണിച്ച് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും ഭാര്യ നിമ്മിയുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

തെളിവ് ലഭിക്കാതെ പോലീസ്

മണിയുടെ കുടുംബത്തിന്റെ ആശങ്ക ഇപ്പോഴും അകന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിനായിരുന്നു മണിയുടെ മരണം. കൊലപാതകമാണെന്ന് തുടക്കം മുതല്‍ ആക്ഷേപമുണ്ടായിരുന്നെങ്കിലും മതിയായ തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നില്ല.

പ്രത്യേക അന്വേഷണ സംഘം

ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സംശയിക്കപ്പെടുന്നവരുടെ നുണപരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. കാര്യമായ തെളിവുകള്‍ ലഭിച്ചില്ലെന്നായിരുന്നു പോലീസ് വിശദീകരണം.

സംശയിക്കപ്പെടുന്നവര്‍

മണിയുടെ സുഹൃത്തുക്കളിലേക്കും സിനിമാ മേഖലകളിലുള്ളവരിലേക്കും ആരോപണത്തിന്റെ മുന നീണ്ടിരുന്നു. തുടര്‍ന്നാണ് പോലീസ് വിശദമായ പരിശോധന നടത്തിയത്. സംശയിക്കപ്പെടുന്നവരുടെ നുണ പരിശോധകളും നടത്തി. അപായപ്പെടുത്തിയതാണെന്ന സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന യാതൊരു തെളിവും ലഭിച്ചില്ലെന്ന് പോലീസിന്റെ മറുപടി.

 ലാബ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്

അതിന് ശേഷമാണ് വിഷമദ്യം അകത്തുചെന്നുവെന്നുള്ള ലാബ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. രണ്ട് ലാബുകളിലെ പരിശോധനകളിലും ഇതേ കാര്യം ആവര്‍ത്തിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് പോലീസ് വീണ്ടും പരിശോധന നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+