കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിന്‍ കേസില്‍ സര്‍ക്കാര്‍ ചേരേണ്ടെന്ന് സിബിഐ

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ലാവലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ ഞെട്ടിച്ചുകൊണ്ട് കോടതിയില്‍ സിബിഐ. ലാവലിന്‍ കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള സര്‍ക്കാര്‍ നീക്കത്തെ സിബിഐ ഹൈക്കോടതിയില്‍ എതിര്‍ത്തു.

കേസില്‍ കക്ഷി ചേരാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കുമ്പോഴാണ് സിബിഐയുടെ അഭിഭാഷകന്‍ അതിനെ എതിര്‍ത്തത്. സിബിഐയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പുകല്‍പ്പിക്കുന്നത് മാറ്റിവച്ചു. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സിബിഐക്ക് സമയം അനുവദിച്ചു.

SNC Lavalin

സര്‍ക്കാരിന്‍റെ താത്പര്യങ്ങള്‍ തന്നെയാണ് സിബിഐ മുന്നോട്ട് വക്കുന്നത്. അതുകൊണ്ട് സര്‍ക്കാര്‍ ഇതില്‍ പ്രത്യേകം കക്ഷിയാകേണ്ട ആവശ്യമില്ല എന്നായിരുന്നു സിബിഐയുടെ നിലപാട്. കേസില്‍ സര്‍ക്കാര്‍ പ്രത്യേകം കക്ഷി ചേരുന്നത് സിബിഐയുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്ന് സിബിഐയുടെ അഭിഭാഷകന്‍ പി ചന്ദ്രശേഖര പിള്ള കോടതിയെ ബോധിപ്പിച്ചു.

ലാവലില്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് 374 കോടി രൂപ നഷ്ടമുണ്ടായിട്ടുണ്ടെന്നും പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ കുറ്റ വിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതിയുടെ വിധി നിയമ വിരുദ്ധമാണെന്നും കാണിച്ചായിരുന്നു സര്‍ക്കാര്‍ റിവിഷന്‍ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയത്.

കേസ് സിബിഐ അന്വേഷിക്കുമ്പോള്‍ സര്‍ക്കാരിന്റെ താത്പര്യം സംരക്ഷിക്കേണ്ടത് സിബിഐ തന്നെയാണെന്ന് കോടതി വാക്കാല്‍ വിലയിരുത്തി. കേസില്‍ സര്‍ക്കാര്‍ എന്തിനാണ് അനാവശ്യ തിടുക്കം കാണിക്കുന്നതെന്നും കോടതി ചോദിച്ചു.

English summary
CBI opposed government's move to take part in Lavalin case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X