കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് കൈമാറിയേക്കും; സിപിഎമ്മിന് അനുകൂല നിലപാട്

  • By അന്‍വര്‍ സാദത്ത്
Google Oneindia Malayalam News

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി.ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നുകാട്ടി മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് സൂചന.

'ഗുണ്ടകളുടെ നേതാവ്'; കെ സുധാകരനെതിരെ സോഷ്യല്‍ മീഡിയിയല്‍ വ്യാപക പ്രചരണം
മുഖ്യമന്ത്രി ഇക്കാര്യം അടുത്തദിവസം തന്നെ ഡിജിപിയുമായി സംസാരിക്കും. സിപിഎം സംസ്ഥാന സമ്മേളനത്തിനുശേഷം കേസ് സിബിഐയ്ക്ക് വിടാനുള്ള പ്രഖ്യാപനം ഉണ്ടാവും. സിബിഐയെ കേസ് ഏല്‍പ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് എതിരഭിപ്രായമില്ലെന്ന് കഴിഞ്ഞദിവസം മന്ത്രി എകെ ബാലന്‍ അറിയിച്ചിരുന്നു.

shuhaib

കേസില്‍ സിബിഐ വരുന്നതിനോട് സര്‍ക്കാരിലെ മുഖ്യകക്ഷിയായ സിപിഎമ്മിനും എതിര്‍പ്പില്ല. കണ്ണൂരിലും പുറത്തും ഷുഹൈബ് വധവുമായി നിലനില്‍ക്കുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ സിബിഐ അന്വേഷണം ആവാമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്.

പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നാരോപിച്ചു കോണ്‍ഗ്രസ് നേതാവു കെ.സുധാകരന്‍ നാലു ദിവസമായി കണ്ണൂര്‍ കളക്ടറേറ്റിനു മുന്‍പില്‍ നിരാഹാര സമരത്തിലാണ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചശേഷം നിരാഹാരം അവസാനിപ്പിക്കാമെന്നാണ് കെപിസിസിയുടെ തീരുമാനം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ളവ അടുത്തുവന്നതിനാല്‍ ഇപ്പോഴത്തെ പ്രതിഷേധം ഒഴിവാക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമം. അതുകൊണ്ടുതന്നെ കേന്ദ്ര ഏജന്‍സി തന്നെ ഷുഹൈബ് കൊലക്കേസ് അന്വേഷണത്തിനായി കേരളത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

കറുത്തിട്ടാണ്, മുഷിഞ്ഞിട്ടാണ് പിന്നെ വിശന്നിട്ടും..! രണ്ട് പിടി അരിയുടെ പേരിൽ നമ്മളവനെ തല്ലിക്കൊന്നു</a><a class=സെക്രട്ടേറിയറ്റിൽ പ്രേതബാധ; പൂജ ചെയ്ത് ഒഴിപ്പിക്കണം, കെട്ടിടം നിൽക്കുന്നത് പഴയ സ്മശാനത്തിൽ!" title="കറുത്തിട്ടാണ്, മുഷിഞ്ഞിട്ടാണ് പിന്നെ വിശന്നിട്ടും..! രണ്ട് പിടി അരിയുടെ പേരിൽ നമ്മളവനെ തല്ലിക്കൊന്നുസെക്രട്ടേറിയറ്റിൽ പ്രേതബാധ; പൂജ ചെയ്ത് ഒഴിപ്പിക്കണം, കെട്ടിടം നിൽക്കുന്നത് പഴയ സ്മശാനത്തിൽ!" />കറുത്തിട്ടാണ്, മുഷിഞ്ഞിട്ടാണ് പിന്നെ വിശന്നിട്ടും..! രണ്ട് പിടി അരിയുടെ പേരിൽ നമ്മളവനെ തല്ലിക്കൊന്നുസെക്രട്ടേറിയറ്റിൽ പ്രേതബാധ; പൂജ ചെയ്ത് ഒഴിപ്പിക്കണം, കെട്ടിടം നിൽക്കുന്നത് പഴയ സ്മശാനത്തിൽ!

English summary
CBI likely to probe shuhaib murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X