കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധാതുമണല്‍ ഖനനം;സിബിഐ അന്വേഷണംവേണം

  • By Soorya Chandran
Google Oneindia Malayalam News
NK Premachandran

തിരുവനന്തപുരം: നീണ്ടകര മുതല്‍ ആലപ്പുഴ വരെയുള്ള കടല്‍ തീരത്തെ ധാതുമണല്‍ ഖനനം സംബന്ധിച്ച ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കണം എന്ന് ആവശ്യം. മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്തിലാണ് പ്രേമചന്ദ്രന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്. കത്തിന്റെ പകര്‍പ്പുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും കൈമാറിയിട്ടുണ്ട്. മണല്‍ ഖനനം സ്വകാര്യവത്കരിക്കുന്നതിനെശക്തമായ ഭാഷയില്‍ ആണ് പ്രേമചന്ദ്രന്‍ വിമര്‍ശിച്ചിട്ടുള്ളത്. ഇന് അനധികൃത ഖനനത്തിനും ധാതുമണല്‍ കള്ളക്കടത്തിനും വഴിവെക്കുമെന്നും പ്രേമചന്ദ്രന്‍ കത്തില്‍ പറയുന്നുണ്ട്.

ധാതുമണല്‍ അനധികൃതമായി കടത്തുന്നത് വ്യാപകമാണെന്ന് അദ്ദേഹം പറയുന്നു. പൊതുമേഖലക്ക് മാത്രം അവകാശപ്പെട്ട് ധാതുമണല്‍ മേഖലയില്‍ നിന്ന് സ്വകാര്യ ലോബി ഇത് കട്ടെടുക്കുമ്പോള്‍ അത് ഇതുമായി ബന്ധപ്പെട്ട് പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളേയും ബാധിക്കുന്നതായി പ്രേമചന്ദ്രന്‍ ആരോപിച്ചു. ചവറയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് എന്ന് കേന്ദ്ര പൊതുമേഖല സ്ഥാപനത്തെ ഉദാഹരിച്ചാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ആയിരത്തിലേറെ ജോലിക്കാരുമായി 17 വര്‍ഷം മുമ്പ് തുടങ്ങിയ സ്ഥാപനത്തില്‍ ഇപ്പോള്‍ 280 ജീവനക്കാര്‍ മാത്രമേ ഉള്ളൂ എന്നും അദ്ദേഹത്തിന്റെ കത്തില്‍ പറയുന്നുണ്ട്.

ഇന്ത്യന്‍ റെയര്‍ എര്‍ത്തിന്റെ കാര്യത്തില്‍ കേന്ദ്രത്തിന് താത്പര്യമില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണം. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം , ഇന്ത്യന്‍ റെയര്‍ എര്‍ത്ത് എന്നിവ ചേര്‍ത്ത് പൊതുമേഖല കോര്‍പറേറ്റ് കര്‍സോര്‍ഷ്യം ഉണ്ടാക്കണമെന്നും എന്‍കെ പ്രേമചന്ദ്രന്‍ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത മണല്‍ഖനനം തടയാന്‍ പ്രത്യേക പോലീസ് സേനയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

English summary
Revolutionary Socialist Party (RSP) leader and former Minister N.K. Premachandran has demanded a probe by the Central Bureau of Investigation (CBI) into the irregularities connected with mineral sand-mining along the Neendakara-Alappuzha coast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X