കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീജിവ് കേസില്‍ നടപടികള്‍ മിന്നല്‍ വേഗത്തില്‍; സിബിഐ ഒരുക്കം, ബുധനാഴ്ച കേസ് രജിസ്റ്റര്‍ ചെയ്യും

  • By Ashif
Google Oneindia Malayalam News

കൊച്ചി: ശ്രീജിവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐയുടെ തിരുവനന്തപുരം സ്‌പെഷ്യല്‍ ക്രൈം യൂണിറ്റ് അന്വേഷിക്കും. ബന്ധപ്പെട്ട ഉത്തരവ് തിരുവനന്തപുരത്തെ സിബിഐ ഓഫീസിലെത്തി.

സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട കടലാസ് പണികളില്‍ ഇത്രയും വേഗത ഉണ്ടാകാറില്ല. ആഴ്ചകള്‍ വേണ്ടിവരുന്ന നടപടിക്രമങ്ങളാണ് വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചെന്നൈയിലെ സിബിഐ ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ നിന്നുള്ള ഉത്തരവ് അതിവേഗം തിരുവനന്തപുരം ഓഫീസില്‍ എത്തിക്കുകയായിരുന്നു.

X14

അന്വേഷണം ഏറ്റെടുത്തെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണം സിബിഐ ഏറ്റെടുത്തുള്ള വിജ്ഞാപനത്തിന്റെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ശ്രീജിവിന്റെ അമ്മയുടെ ഹര്‍ജിക്കുള്ള പ്രതികരണമായാണ് ഉത്തരവ് കോടതിയെ അറിയിച്ചത്.

ബുധനാഴ്ച കേസ് രജിസ്റ്റര്‍ ചെയ്യും. നേരത്തെ കേസ് ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തിയ്യതിയും മറ്റും പരസ്യപ്പെടുത്തിയിരുന്നില്ല. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. ഇവരില്‍ നിന്ന് രേഖകള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. ഇതുലഭിച്ചാല്‍ ബുധനാഴ്ച തന്നെ കേസ് രജിസ്റ്റര്‍ ചെയ്യും.

ശ്രീജിവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സമരം രണ്ടര വര്‍ഷം പിന്നിട്ടിരുന്നു. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെയാണ് ചര്‍ച്ചയായത്.

2014 മെയ് 21ന് പാറശാല പോലീസ് കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിവ് മരിച്ചത്. പോലീസ് കംപ്ലയിന്റ് അതോറിറ്റി മരണം കൊലപാതകമാണെന്ന് കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. തുടര്‍ന്നാണ് സമരം ആരംഭിച്ചതും ഇപ്പോള്‍ സിബിഐ ഏറ്റെടുത്തതും.

English summary
CBI Probe starts Sreejiv death case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X