കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയരാജിനെന്താ മറവി രോഗമോ? സിബി ഐയുടെ ചോദ്യത്തിനു മുന്നില്‍ മലക്കം മറിഞ്ഞ് നേതാവ്

  • By Siniya
Google Oneindia Malayalam News

കതിരൂര്‍: കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധ പ്പെട്ട് സിബി ഐയുടെ പല ചോദ്യങ്ങള്‍ക്കും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജിന് ഓര്‍മ്മ കിട്ടുന്നില്ലെന്ന ഉത്തരം. ഇതേ സമയം ആര്‍ എസ് എസ് നേതാവായ മനോജിനെ കൊലപ്പെടുത്താനായി അദ്ദേഹത്തോട് ഒരു ദേഷ്യവും തനിക്കില്ലായിരുന്നുവെന്ന് ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ജയരാജിനെ സിബി ഐ ചോദ്യം ചെയ്യുന്നത്.

സിബി ഐ എസ്പി ജോസ് മോഹന്‍, ഡിവൈഎസ്പി ഹരി ഓംപ്രകാശ്, ഇന്‍സ്‌പെക്ടര്‍ സലീം സാഹിബ് എന്നിവരാണ് ചോദ്യം ചെയ്യുന്നത്. ഇത് വെള്ളിയാഴ്ചയും തുടരും.

കമ്മ്യൂണിസ്റ്റ് കുടുംബം

കമ്മ്യൂണിസ്റ്റ് കുടുംബം

മനോജിന്റെത് കമ്മ്യൂണിസ്റ്റ് കുടുംബമാണ് അദ്ദേഹം കൊല്ലപ്പെട്ടതിന് ശേഷമാണ് ആര്‍ എസ് എസാണെന്ന് കാര്യം അറിയുന്നത്.

ട്യൂഷന് വന്നത്

ട്യൂഷന് വന്നത്

തന്റെ വീട്ടില്‍ മനോജും അവന്റെ സഹോദരിയും ട്യൂഷന് വന്നിട്ടുണ്ട്. കൊല്ലപ്പെട്ട വിവരം അറിയുമ്പോള്‍ താന്‍ സിപി എം ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു ആരോ വന്നാണ് വിവരം പറഞ്ഞത്.

ചെറുപ്പമുതലേ അറിയാം

ചെറുപ്പമുതലേ അറിയാം

വിക്രമിനെ ചെറുപ്പം മുതലേ അറിയാം പിന്നീട് വീടുമാറിയപ്പോള്‍ കുറേകാലം ബന്ധമുണ്ടായിരുന്നില്ല. അവന്‍ മദ്യത്തിനടിമയാണെന്നും സഹായിക്കണമെന്നും അവന്റെ ഭാര്യയും അച്ഛനും വന്ന് പരാതി പറഞ്ഞപ്പോഴാണ് പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇടപ്പെട്ടത്.

 വര്‍ഗീയ ലഹള ഉണ്ടാക്കുന്നു

വര്‍ഗീയ ലഹള ഉണ്ടാക്കുന്നു

വര്‍ഗീയ ലഹളയുണ്ടാക്കി വോട്ടു നേടുകയാണ് ആര്‍ എസ് എസിന്റെ ലക്ഷ്യം . ഇതിനെതിരെ മുസ്ലീംങ്ങള്‍ക്കൊപ്പമാണ് തങ്ങള്‍ നിന്നത്. തലശ്ശേരിയില്‍ പള്ളിക്ക് കാവല്‍ നില്‍ക്കാന്‍ തനിക്കൊപ്പം വിക്രമിന്റെ അച്ഛനും ഉണ്ടായിരുന്നു.

ഫോണ്‍ ഓഫ് ചെയ്തത്

ഫോണ്‍ ഓഫ് ചെയ്തത്

മനോജ് കൊല്ലപ്പെട്ട ദിവസം എന്തിനാണ് ഫോണ്‍ ഓഫ് ചെയ്തതെന്ന സിബി ഐയുടെ ചോദ്യത്തിന് മറുപടിയായി യോഗത്തിലായിരുന്നുവെന്നായിരുന്നു മറുപടി. എന്നാല്‍ യോഗം കഴിഞ്ഞിട്ടും ഫോണ്‍ ഓണ്‍ ചെയ്യാതിരുന്നതിനെ കുറിച്ചും ഉത്തരമില്ലായിരുന്നു.

ഫോണ്‍ ഉപയോഗിക്കാതിരുന്നത്

ഫോണ്‍ ഉപയോഗിക്കാതിരുന്നത്

ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അനുഭവമുള്ളതുകൊണ്ടാണോ ഫോണ്‍ ഉപയോഗിക്കാതിരുന്നതെന്ന് സിബി ഐ ചോദിച്ചു. നേരത്തെ മനോജിനെ ആക്രമിച്ചതിന്റെ പ്രതികാരമായിട്ടാണോ ജയരാജിനെ ആക്രമിച്ചതെന്ന ചോദ്യത്തിന് ആര്‍ എസ് എസിനോട് ചോദിക്കമെന്നായിരുന്നു ജയരാജിന്റെ മറുപടി.

വിളിച്ചത്

വിളിച്ചത്

മനോജിനെ കൊലപ്പെടുത്തിയതിന് ശേഷം മുഖ്യപ്രതി വിക്രമിനെ പയ്യന്നൂരില്‍ എത്തിച്ചത് ദേശാഭിമാനി ജീവനക്കാരനായ കൃഷ്ണനാണ്. ഇദ്ദേഹത്തിന്റെ ഫോണിലേക്ക് ജയരാജന്‍ വിളിച്ചിരുന്നുവെന്ന സിബി ഐ ചോദ്യത്തിന് താന്‍ അല്ല ഫോണ്‍ ഉപയോഗിക്കുന്നതെന്നായിരുന്നു ജയരാജന്റെ മറുപടി.

താന്‍ വിളിച്ചിട്ടില്ല

താന്‍ വിളിച്ചിട്ടില്ല

തന്റെ ഫോണ്‍ പാര്‍ട്ടി ഓഫിസിലുള്ളവരാണ് ഉപയോഗിക്കുന്നത്. കൃഷ്ണനെ താന്‍ വിളിച്ചിട്ടില്ല. നിങ്ങള്‍ വിളിച്ചതായി കൃഷ്ണന്‍ പറഞ്ഞിട്ടുണ്ടെന്ന് ചോദിച്ചപ്പോള്‍ അതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി.

English summary
cbi questioning p jayaraj in kannur central jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X