സലീം രാജിനൊപ്പം ടിഒ സൂരജും കുടുങ്ങുമോ... സിബിഐ ചോദ്യം ചെയ്യല്‍
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് ആയ സലീം രാജ് ഉള്‍പ്പെട്ട കളമശ്ശേരി ഭൂമി തട്ടിപ്പ് കേസ് പുതിയ മാനങ്ങളിലേയ്ക്ക്. തട്ടിപ്പ് നടത്തിയ സമത്ത് ലാന്‍ഡ് റവന്യു ഡയറക്ടറായിരുന്ന ടിഒ സൂരജിനെ സിബിഐ അന്വേഷണ സംഘം ചോദ്യം ചെയ്തു.
ആരോപണത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട ഐഎസ് ഉദ്യോഗസ്ഥനാണ് ടിഒ സൂരജ്. താഴെകിടയില്‍ ഉള്ള ഉദ്യോഗസ്ഥര്‍ മാത്ര വിചാരിച്ചാല്‍ ഇത്രയും വലിയ തട്ടിപ്പ് നടത്താനാകില്ലെന്ന വിലയിരുത്തലിലാണ് ടിഒ സൂരജിനെ സിബിഐ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. സലീം രാജിനെതിരെ ആക്ഷേപം ഉയര്‍ന്ന സമയത്ത് തന്നെ ഭൂമി തട്ടിപ്പ് കേസില്‍ ടിഒ സൂരജിനെ കുറിച്ചും പറഞ്ഞു കേട്ടിരുന്നു. സിബിഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ടിഒ സൂരജിനെ ചോദ്യം ചെയ്തത്.
ഭൂമി തട്ടിപ്പിന്റെ ഗൂഢാലോചനയില്‍ സൂരജിന് പങ്കുണ്ടോ എന്നാണ് സിബിഐ ഇപ്പോള്‍ പരിശോധിയ്ക്കുന്നത്. നേരത്തെ ചോദ്യം ചെയ്തപ്പോള്‍ ടിഒ സൂരജ് ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. ജില്ലാ കളക്ടര്‍ ആയിരുന്ന ഷേയ്ഖ് പരീതും സംശയത്തിന്റെ നിഴലിലാണ് ഉള്ളത്.
സലീം രാജിനെ ചോദ്യം ചെയ്തതില്‍ നിന്ന് സിബിഐ തിരുവനന്തപുരം യൂണിറ്റിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കടകംപള്ളി ഭൂമിതട്ടിപ്പ് കേസിലായിരുന്നു സലീം രാജിനെ സിബിഐ അറസ്റ്റ് ചെയ്തത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications