കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സലീം രാജിനൊപ്പം ടിഒ സൂരജും കുടുങ്ങുമോ... സിബിഐ ചോദ്യം ചെയ്യല്‍

Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ ആയ സലീം രാജ് ഉള്‍പ്പെട്ട കളമശ്ശേരി ഭൂമി തട്ടിപ്പ് കേസ് പുതിയ മാനങ്ങളിലേയ്ക്ക്. തട്ടിപ്പ് നടത്തിയ സമത്ത് ലാന്‍ഡ് റവന്യു ഡയറക്ടറായിരുന്ന ടിഒ സൂരജിനെ സിബിഐ അന്വേഷണ സംഘം ചോദ്യം ചെയ്തു.

ആരോപണത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട ഐഎസ് ഉദ്യോഗസ്ഥനാണ് ടിഒ സൂരജ്. താഴെകിടയില്‍ ഉള്ള ഉദ്യോഗസ്ഥര്‍ മാത്ര വിചാരിച്ചാല്‍ ഇത്രയും വലിയ തട്ടിപ്പ് നടത്താനാകില്ലെന്ന വിലയിരുത്തലിലാണ് ടിഒ സൂരജിനെ സിബിഐ ചോദ്യം ചെയ്തത്.

Sooraj

ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. സലീം രാജിനെതിരെ ആക്ഷേപം ഉയര്‍ന്ന സമയത്ത് തന്നെ ഭൂമി തട്ടിപ്പ് കേസില്‍ ടിഒ സൂരജിനെ കുറിച്ചും പറഞ്ഞു കേട്ടിരുന്നു. സിബിഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ടിഒ സൂരജിനെ ചോദ്യം ചെയ്തത്.

ഭൂമി തട്ടിപ്പിന്റെ ഗൂഢാലോചനയില്‍ സൂരജിന് പങ്കുണ്ടോ എന്നാണ് സിബിഐ ഇപ്പോള്‍ പരിശോധിയ്ക്കുന്നത്. നേരത്തെ ചോദ്യം ചെയ്തപ്പോള്‍ ടിഒ സൂരജ് ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. ജില്ലാ കളക്ടര്‍ ആയിരുന്ന ഷേയ്ഖ് പരീതും സംശയത്തിന്റെ നിഴലിലാണ് ഉള്ളത്.

സലീം രാജിനെ ചോദ്യം ചെയ്തതില്‍ നിന്ന് സിബിഐ തിരുവനന്തപുരം യൂണിറ്റിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കടകംപള്ളി ഭൂമിതട്ടിപ്പ് കേസിലായിരുന്നു സലീം രാജിനെ സിബിഐ അറസ്റ്റ് ചെയ്തത്.

English summary
CBI questions TO Sooraj on Kalamssery Land Scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X