കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ് മിഷൻ വിവാദം: വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണം നിർത്തിവെച്ചു, നഗരസഭയിൽ സിബിഐ റെയ്ഡ്

Google Oneindia Malayalam News

തൃശ്ശൂർ: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റിന്റെ നിർമാണം നിലച്ചു. ഫ്ലാറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ യൂണിടാക് എംഡിയിൽ നിന്ന് നിർദേശം ലഭിച്ചതായാണ് ജോലിക്കാർ നൽകുന്ന വിവരം. നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നുവെന്ന് കാണിച്ച് യൂണിടാക് ഇതിനകം തന്നെ ലൈഫ് മിഷന് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ നേരത്തെ വടക്കാഞ്ചേരി നഗരസഭയിലെത്തിയ വിജിലൻസ് സംഘം ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐയും നഗരസഭയിൽ പരിശോധന നടത്തുന്നത്.

തെറ്റു തിരുത്തി മുന്നോട്ടു പോകുവാനുള്ള പ്രകൃതിയുടെ ആഹ്വാനമാണ് കോവിഡ്: അമൃതാന്ദമയിതെറ്റു തിരുത്തി മുന്നോട്ടു പോകുവാനുള്ള പ്രകൃതിയുടെ ആഹ്വാനമാണ് കോവിഡ്: അമൃതാന്ദമയി

 രേഖകൾ പിടിച്ചെടുത്തു

രേഖകൾ പിടിച്ചെടുത്തു


ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഫ്ലാറ്റ് നിർമാണം നിർത്തിവെച്ചു. വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മൂന്നംഗ സിബിഐ സംഘമാണ് രണ്ട് മണിക്കൂറോളം പരിശോധന നടത്തിയത്. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമായിരിക്കും സിബിഐ അടുത്ത നടപടി സ്വീകരിക്കുക. ഭൂമി ഇടപാടുകൾ സംബന്ധിച്ച രേഖകൾ, വൈദ്യുതിയ്ക്ക് അനുമതി നൽകിയത് സംബന്ധിച്ച രേഖകളാണ് പിടിച്ചെടുത്തത്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്ന സ്ഥലവും സിബിഐ സംഘം അടുത്തതായി സന്ദർശിക്കും. നേരത്തെ വിജിലൻസ് സംഘവും വടക്കാഞ്ചേരി നഗരസഭയിലെത്തി പരിശോധന നടത്തുകയും ഫയലുകൾ പരിശോധിക്കുകയും ചെയ്തിരുന്നു.

 നിയമോപദേശം

നിയമോപദേശം

ലൈഫ് മിഷൻ പദ്ധതിയ്ക്കായി ഭൂമി വിട്ടുകൊടുത്തതല്ലാതെ പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പങ്കില്ലെന്നും വിദേശ സഹായം നേരിട്ട് സഹായിച്ചില്ലെന്നുമാണ് സർക്കാർ വാദം. ഈ വാദം നിലനിൽക്കില്ലെന്നാണ് സിബിഐയ്ക്ക് ഇപ്പോൾ ലഭിച്ചിട്ടുള്ള നിയമോപദേശം. പദ്ധതിയുടെ പണമിടപാട് സംബന്ധിച്ച് യുണിടാക്കും യുഎഇ കോൺസുലേറ്റും തമ്മിലാണ് കരാറുണ്ടാക്കിയിട്ടുള്ളത്. എന്നാൽ ഇതിൽ രണ്ടാമത്തെ കക്ഷി സംസ്ഥാന സർക്കാരാണ്. ലൈഫ് മിഷൻ കരാർ സർക്കാർ പദ്ധതിയുടെ ഭാഗം തന്നെയാണെന്ന് ചൂണ്ടിക്കാണിക്കുന്ന സിബിഐ ലൈഫ് മിഷൻ സിഇഒയും ചെയർമാനും സർക്കാരിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇക്കാരണങ്ങൾ കൊണ്ടെല്ലാം ഇതിൽ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നുമുള്ള നിലപാടാണ് സിബിഐ സ്വീകരിച്ചിട്ടുള്ളത്.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

വടക്കാഞ്ചേരിയിലെ സർക്കാർ ഭൂമിയിൽ ഫ്ലാറ്റ് നിർമിക്കുന്ന യുണിടാക് കമ്പനിയുടെ ഉടമയാണ് സിബിഐ കേസിൽ ഒന്നാം പ്രതിയാക്കിയിട്ടുള്ള സന്തോഷ് ഈപ്പൻ. ഇദ്ദേഹത്തിന് പുറമേ യൂണിടാക്കിലെ ജീവനക്കാരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, വിദേശ സംഭാവന നിയന്ത്രണ ചട്ടലംഘനത്തിലെ 35(3) വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയുടെ മറവിൽ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ 35ാം വകുപ്പ് പ്രകാരമാണ് സിബിഐ ലൈഫ് മിഷൻ ഇടപാടിൽ അന്വേഷണം നടത്തി വരുന്നത്.

 കോടികളുടെ അഴിമതി

കോടികളുടെ അഴിമതി


ലൈഫ് മിഷൻ പദ്ധതിയ്ക്ക് കീഴിൽ യുഎഇ റെഡ് ക്രസന്റുമായി യുണിടാക് ഉണ്ടാക്കിയ കരാർ നിയമാനുസൃതമല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. കരാറിൽ പിഴവുകളുണ്ടെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു 20 കോടിയുടെ ലൈഫ് മിഷൻ പദ്ധതിയിൽ 9 കോടി രൂപയുടെ അഴിമതി നടന്നിട്ടുള്ളതായി ആരോപണമുന്നയിച്ച് അനിൽ അക്കരെ എംഎൽഎയും സിബിഐയ്ക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ ലൈഫ് മിഷന്റെ മുൻ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സരിത്ത്, സന്ദീപ് നായർ, യുണിടാക് എംഡി സന്തോഷ് ഈപ്പൻ, ലൈഫ് മിഷൻ അധ്യക്ഷൻ മുഖ്യമന്ത്രി എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് എംഎൽഎ പരാതിയിൽ ആവശ്യപ്പെട്ടത്.

 ചട്ടം ലംഘിച്ചെന്ന്

ചട്ടം ലംഘിച്ചെന്ന്

വടക്കാഞ്ചേരിയിലെ 2.17 ഏക്കർ സർക്കാർ ഭൂമിയിൽ 140 ഫ്ലാറ്റുകൾ നിർമിക്കുന്നതിനായി 2019 ജൂലൈ 11നാണ് യുഎഇ റെഡ് ക്രസന്റുമായി സംസ്ഥാന സർക്കാർ ധാരണയിലെത്തുന്നത്. അതേ സമയം ധാരണാപത്രത്തിൽ ഒപ്പുവെച്ച സംസ്ഥാന സർക്കാരോ റെഡ് ക്രെസന്റോ നിർമാണ കരാറിൽ കക്ഷിയായിരുന്നില്ല. വിദേശരാജ്യങ്ങളുമായുള്ള കരാർ കേന്ദ്രപട്ടികയിൽ ഉൾപ്പെടുന്നതിനാൽ ധാരണാപത്രത്തിന് കേന്ദ്രസർക്കാരിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്. ഈ ചട്ടം പാലിച്ചിട്ടില്ലെന്നാണ് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്രസർക്കാരിൽ നിന്ന് അനുമതിയില്ലാതെ കരാറുണ്ടാക്കാൻ കോൺസുലേറ്റിനും യൂണിടാക്കിനും അധികാരമില്ലെന്നും കേന്ദ്രം ചൂണ്ടിക്കാണിച്ചിരുന്നു.

Recommended Video

cmsvideo
Palarivattom demolition video | Oneindia Malayalam

English summary
CBI raid in Wadakkanchery corporation, Flat construction stays after controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X