കുട്ടിക്കടത്ത് ഏറ്റെടുക്കാമെന്ന് സിബിഐ
കൊച്ചി: ഝാര്‍ഖണ്ഡ് അടക്കുമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കോഴിക്കോട്ടെയും മലപ്പുറത്തെയും അനാഥാലയത്തിലേയ്ക്ക് കുട്ടികളെ കൊണ്ടുവന്ന കേസ് ഏറ്റെടുക്കാമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയായി അഡ്വ.ദേവന്‍ രാമചന്ദ്രനെ ഹൈക്കോടതി നിയോഗിച്ചു.
കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തുന്നതിനെപ്പറ്റി സിബിഐ നിലപാട് ആരാഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് കേസ് ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയില്‍ പറഞ്ഞത്. കുട്ടികള കേരളത്തിലേയ്ക്ക് കൊണ്ടുവന്ന സംഭവത്തില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.

കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് അഡ്വ ജനറല്‍ ഹൈക്കോടതിയില്‍ ഹാജാരക്കി. സംഭവത്തില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications