കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീജിത്തിന്റെ സഹോദരന്റേത് കസ്റ്റഡി മരണമല്ല; പോലീസിന് അനുകൂലമായി സിബിഐ കണ്ടെത്തൽ!

Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ റിപ്പോർട്ട് പുറത്ത്. ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്നും ആത്മഹത്യയാണെന്നുമാണ് സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ശ്രീജിവിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് സെക്രട്ടേറിയറ്റിന്നമുന്നിൽ നിരാഹാര സമരം നടത്തിയിരുന്നു. ഇത് വൻ ചർച്ച വിഷയമായിരുന്നു.

<strong>വിവാഹ രജിസ്ട്രേഷൻ വിവാദം; ദമ്പതികൾക്ക് നേരിട്ട അസൗകര്യത്തിൽ മാപ്പ് പറഞ്ഞ് ഗുരുവായൂർ നഗരസഭ!</strong>വിവാഹ രജിസ്ട്രേഷൻ വിവാദം; ദമ്പതികൾക്ക് നേരിട്ട അസൗകര്യത്തിൽ മാപ്പ് പറഞ്ഞ് ഗുരുവായൂർ നഗരസഭ!

നിരവധി പ്രമുഖർ സമര പന്തലിൽ എത്തുകയും സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നടൻ ടൊവിനോ തോമസ് അടക്കം പിന്തുണ പ്രഖ്യാപിച്ചതോടെ വർഷങ്ങളായി ശ്രീജിത്ത് നടത്തയിരുന്ന ഒറ്റയാൻ പോരാട്ടത്തിന് ജനലക്ഷങ്ങളുടെ പിന്തുണ ലഭിക്കുകയായിരുന്നു. അതോടെ കേസ് സിബിഐക്ക് വിടാൻ കേരള സർക്കാർ തയ്യാറായി.

Sreejith


എന്നാൽ സിബിഐ അന്വേഷണത്തിൽ ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്നും ആത്മഹത്യയാണെന്നുമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ശ്രീജിവിന്റെ ആത്മഹത്യ കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് സിബിഐ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ശാസ്ത്രീയമായ തെളിവുകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് റിപ്പോർട്ട് തിരുവനന്തപുരം സിബിഐ കോടതിയിൽ സമർപ്പിച്ചു.

സഹോദരന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് 760 ലധികം ദിവസമായിരുന്നു സെക്രട്ടേറിയറ്റ് പടി്കൽ ശ്രീജിത്ത് നിരാഹര സമരം അനുഷ്ടിച്ചത്. കേസ് ഏറ്റെടുത്ത സിബിഐ സംഘം ശ്രീജിത്തിന്റെയും അമ്മ രമണി പ്രമീളയുടെയും മൊഴിയെടുത്തു. ഇതിനുപിന്നാലെയാണ് സമരം അവസാനിപ്പിച്ചതായി ശ്രീജിത്ത് പ്രഖ്യാപിച്ചത്.

സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ കേരളത്തിന്‍റെയാകെ സജീവശ്രദ്ധ നേടിയ സമരമായിരുന്നു ശ്രീജിത്തിന്റേത്. സെക്രട്ടേറിയറ്റിനു മുന്നിൽ രണ്ടു വർഷത്തിലധികമായി സമരം ചെയ്യുന്ന ശ്രീജിത്തിനു സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും കേരള ജനത വലിയ പിന്തുണ നൽകുകയായിരുന്നു. സമരം ജനകീയ മുന്നേറ്റത്തിന്റെ പാതയിലേക്കു മാറിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഇടപെടുകയും അന്വേഷണം സിബിഐയെ ഏൽപ്പിക്കുകയുമായിരുന്നു.

English summary
CBI report on Sreejiv's custody death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X