കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിനില്‍ സിബിഐയുടെ റിവിഷന്‍ ഹര്‍ജി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി:ലാവലിന്‍ കേസില്‍ പിണറായി വിജയനേയും മറ്റ് പ്രതികളേയും വെറുതവിട്ട സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സിബിഐ റിവിഷന്‍ ഹര്‍ജി നല്‍കി. പ്രത്യേക കോടതി വിധി റദ്ദാക്കണം എന്നാണ് ആവശ്യം.

ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ സിബിഐ കോടതി വെറുതെ വിട്ടിരുന്നു. പിണറായിക്കെതിരെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് അന്ന് കോടതി വിലയിരുത്തിയത്. കുറ്റപത്രം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസില്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കോടതിവിധിയില്‍ പറഞ്ഞിരുന്നു.

Pinarayi Vijayan

എന്നാല്‍ പ്രത്യേക കോടതി വിധി സുപ്രീം കോടതി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ഇപ്പോള്‍ സിബിഐ വാദിക്കുന്നത്. കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിബിഐ ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാര്‍ ഖജനാവിനുണ്ടായ നഷ്ടം ഭരണവീഴ്ചയല്ലെന്നും സിബിഐ ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

കൃത്യമായി പഠിച്ച ശേഷമാണ് സിബിഐ റിവിഷന്‍ ഹര്‍ജിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഹര്‍ജി സമര്‍പ്പിക്കാനുള്ള സമയപരിധി ഫെബ്രുവരി 5 നാണ് അവസാനിക്കേണ്ടിയിരുന്നുത്. കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ വന്‍ സംഘം തന്നെ കൊച്ചിയില്‍ എത്തിയിട്ടുണ്ട്.

കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനുമായി പള്ളിവാസല്‍, ചെങ്കുളം, പന്നിയാല്‍ പദ്ധതികളുടെ നവീകരണത്തിന് കരാര്‍ ഒപ്പിട്ടിരുന്നു. പിന്നീട് ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് 374 കോടി രൂപം നഷ്ടം വന്നു എന്നാണ് കേസ്. പിണറായി വിജയനായിരുന്നു ഈ സമയം വൈദ്യുതി മന്ത്രി.

English summary
CBI submits revision petition against Lavalin Verdict.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X