Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉതുപ്പ് വര്‍ഗ്ഗീസിന് അധോലോക ബന്ധം, കൊടും കുറ്റവാളി: സിബിഐ

കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതിയായ ഉതുപ്പ് വര്‍ഗ്ഗീസിന് അധോലോക ബന്ധങ്ങളുണ്ടെന്ന് സിബിഐ കോടതിയില്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്രപോര്‍ട്ടിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയിരിയ്ക്കുന്നത്.

ഉതുപ്പ് വര്‍ഗ്ഗീസ് ഒരു കൊടും കുറ്റവാളിയാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇയാള്‍ക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിയ്ക്കുമെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

CBI

നഴ്‌സിംഗ് റിക്രൂട്ടമെന്റിന്റെ മറവില്‍ ഇയാള്‍ കേരളത്തില്‍ നിന്ന് നൂറ് കോടി രൂപ കടത്തിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് സിബിഐയുടെ നിഗമനം. കേസുമായി സഹകരിയ്ക്കാന്‍ പലതവണ നോട്ടീസ് അയച്ചിട്ടും ഉതുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിദേശത്തേയ്ക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന അല്‍ സറാഫ് ഏജന്‍സിയുടെ ഉടമയാണ് ഇയാള്‍. കോട്ടയം സ്വദേശിയായ ഉതുപ്പിന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

റിക്രൂട്ടിംഗിന്റെ സേവന തുകയായി 19,500 രൂപയാണ് ഏജന്‍സിയ്ക്ക് ഈടാക്കാവുന്നത്. എന്നാല്‍ ഉതുപ്പ് വര്‍ഗ്ഗീസിന്റെ ഏജന്‍സി ഇരുപത് ലക്ഷം രൂപവീതം ആണ് ഈടാക്കിയിട്ടുള്ളത്. 1,629 നഴസുമാരില്‍ നിന്ന് ഇയാളുടെ ഏജന്‍സി ഇത്രയും പണം ഈടാക്കിയിട്ടുണ്ടെന്നാണ്‌റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+