കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍.... വിനയന്റെ മൊഴിയെടുക്കുമെന്ന് സിബിഐ

Google Oneindia Malayalam News

കൊച്ചി: കലാഭവന്‍ മണിയുടെ മരണം ഒരിക്കല്‍ കൂടി ചര്‍ച്ചാ വിഷയമാകുന്നു. കഴിഞ്ഞ ദിവസം വിനയന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മണിയുടെ മരണം വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. വിനയനോട് തിരുവനന്തപുരത്തെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സിബിഐ. ഒക്ടോബര്‍ മൂന്നിന് ഹാജരകണമെന്നാണ് നിര്‍ദേശം. വിനയന്റെ ചിത്രത്തില്‍ മണിയുടെ മരണം സംബന്ധിച്ചുള്ള വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് അദ്ദേഹത്തോട് ഹാജരാകണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ഈ സിനിമയില്‍ കാര്യമായിട്ടുള്ള എന്തോ വെളിപ്പെടുത്തലുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്.

1

മണിയുടെ ജീവിതവും മരണവും പ്രതിപാദിക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. മിമിക്രി കലാകാരനായ രാജാമണിയാണ് നായകനായി എത്തുന്നത്. അതേസമയം മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. 2016 മാര്‍ച്ച് ആറിനായിരുന്നു കലാഭവന്‍ മണി മരിക്കുന്നത്. തുടക്കം മുതല്‍ ഇത് കൊലപാതകമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കാര്യമായിട്ടുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പ്രത്യേക അന്വേഷണ സംഘത്തിനും കൊലപാതകമെന്ന് തെളിയിക്കാന്‍ സാധിച്ചിരുന്നില്ല. സംശയിക്കപ്പെടുന്നവരുടെ നുണപരിശോധനയുള്‍പ്പെടെ ശാസ്ത്രീയ തെളിവുകളും ഇതിനായി ശേഖരിച്ചിരുന്നു. എന്നാല്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് അന്വേഷണം സംഘം ഹൈക്കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തു.

തുടര്‍ന്ന് സത്യം കൊണ്ടുവരാനാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. അതേസമയം വിനയന്റെ സിനിമയിലെ നിര്‍ണായക വിവരങ്ങള്‍ കേസില്‍ വഴിത്തിരിവാകുമോ എന്നാണ് ഇനി അറിയാനുള്ളത്. നാട്ടുകാരില്‍ നിന്നും മണിയുടെ സുഹൃത്തുക്കളില്‍ നിന്നും അറിഞ്ഞ കാര്യങ്ങള്‍ അനുസരിച്ചാണ് സിനിമ നിര്‍മിച്ചതെന്നുമായിരുന്നു വിനയന്‍ പറഞ്ഞത്. ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് വിനയന്റെ മൊഴിയില്‍ നിന്ന് വ്യക്തമാക്കും. സിനിമ പൂര്‍ണമായും സത്യമാണെങ്കില്‍ അത് സിബിഐയെ കേസില്‍ വല്ലാതെ സഹായിക്കുകയും ചെയ്യും. വിഷമദ്യം അകത്ത് ചെന്നുള്ള മരണമാണെന്ന റിപ്പോര്‍ട്ടുകളും ഇതില്‍ നിര്‍ണായകമാകും.

ശബരിമലയില്‍ നിലപാട് മാറ്റി ബിജെപി.... വിശ്വാസികള്‍ക്കൊപ്പം സമരത്തിനെന്ന് ശ്രീധരന്‍പിള്ള!!ശബരിമലയില്‍ നിലപാട് മാറ്റി ബിജെപി.... വിശ്വാസികള്‍ക്കൊപ്പം സമരത്തിനെന്ന് ശ്രീധരന്‍പിള്ള!!

ശബരിമലയില്‍ കുടുങ്ങിയത് കേരളത്തിലെ ബിജെപി... അണികളില്‍ കടുത്ത അസംതൃപ്തി; ആരുടെ പാർട്ടിയെന്ന് ചോദ്യംശബരിമലയില്‍ കുടുങ്ങിയത് കേരളത്തിലെ ബിജെപി... അണികളില്‍ കടുത്ത അസംതൃപ്തി; ആരുടെ പാർട്ടിയെന്ന് ചോദ്യം

English summary
cbi to collect director vinayans statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X