കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: അന്വേഷണം സിബിഐക്ക് വിട്ടു, തീരുമാനം മന്ത്രിസഭായോഗത്തിന്‍റേത്

Google Oneindia Malayalam News

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡികൊലപാതക കേസില്‍ അന്വേഷണം സിബിഐക്ക് വിട്ടു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനമായത്. സ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്‍റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു; അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ മഴക്ക് സാധ്യതന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു; അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ മഴക്ക് സാധ്യത

സാമ്പത്തിക തട്ടിപ്പ് കേസില്‍ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ പീരുമേട് സബ്‍ ജയിലില്‍ കഴിയവെ ജൂണ്‍ 21 -നാണ് മരിച്ചത്. കസ്റ്റഡി മർദ്ദനത്തെത്തുടർന്നാണ് രാജ്‍കുമാർ മരിച്ചതെന്നതായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം ശരിവെക്കുന്ന രീതിയിലായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കേസില്‍ നെടുങ്കണ്ടം എസ്ഐ കെ എ സാബുവടക്കം നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്.

custody-1565769409.jpg -Properties

ഒന്നാംപ്രതിയായ എസ്ഐ സാബുവിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. പ്രധാന സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞെന്നും കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നും ചൂണ്ടിക്കാട്ടി ജസ്​റ്റിസ് ബി സുധീന്ദ്രകുമാര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്.

നൗഷാദും ലിനുവുമൊക്കെ ഇറങ്ങിയത് അവരോട് ഒരു പാര്‍ട്ടിയും പറഞ്ഞിട്ടില്ല; അവരുടെ മഹത്വം ചുരുക്കരുത്നൗഷാദും ലിനുവുമൊക്കെ ഇറങ്ങിയത് അവരോട് ഒരു പാര്‍ട്ടിയും പറഞ്ഞിട്ടില്ല; അവരുടെ മഹത്വം ചുരുക്കരുത്

English summary
CBI to enquire Nedungandam custody death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X