കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിയ ഇരട്ടക്കൊലകേസ് സിബിഐ അന്വേഷിക്കും; സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി, തിരിച്ചടി

Google Oneindia Malayalam News

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം സിബിഐക്ക് കൈമാറിയതിനെ എതിരെയുള്ള സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ കുറ്റപത്രം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ആംഗീകരിച്ചില്ല. 9 മാസം മുമ്പ് വാദം പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോഴാണ് കോടതി ഇതുമായി ബന്ധപ്പെട്ട വിധി പറഞ്ഞത്.

cbi

കേസില്‍ നേരത്തെ വിധി പറയാന്‍ വൈകുന്ന സാഹചര്യത്തില്‍ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശര്ത് ലാലിന്റെയും മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. 20198 നവംബര്‍ 16നാണ് പെരിയ കൊലക്കേസ് സിബിഐക്ക് വിട്ടതിന് എതിരായ സര്‍ക്കാര്‍ അപ്പീലില്‍ വാദം പൂര്‍ത്തിയായ്.

Recommended Video

cmsvideo
Shafi Parambil Blames CM Pinarayi Vijayan for Periya Case | Oneindia Malayalak

എന്നാല്‍ കേസില്‍ ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞിരുന്നില്ല. ഇത്രയും മാസമായിട്ടും വിധി പറയാത്ത ഹൈക്കോടതി നടപടി സുപ്രീം കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരാണെന്ന് കാണിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കേസ് മറ്റൊരു ബെഞ്ചിലേക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ തിങ്കളാഴ്ച മറ്റൊരു ഹര്‍ജി നല്‍കി. ഇതിന് തൊട്ടുപിന്നാലെയാണ് കേസില്‍ ഇന്ന് വിധി പറയുമെന്ന് ഹൈക്കോടതി അറിയിച്ചത്.

അതേസമയം, പെരിയ ഇരട്ടകൊലപാതകകേസില്‍ അന്വേഷണം തുടരാന്‍ കഴിയില്ലെന്നറിയിച്ച് സിബിഐ ഹൈക്കോടതിയെ ദിവസങ്ങള്‍ക്ക് മുമ്പ് സമീപിച്ചിരുന്നു. ഇന്ന് വിധി പറഞ്ഞ അപ്പീല്‍ ഹരജി കോടതിയില്‍ ഉള്ളതിനാലാണ് അന്വേഷണം തടസപ്പെട്ടതെന്ന് സിബിഐ വ്യക്തമാക്കിയത്. കേസ് ഏറ്റെടുത്ത് എഫ്ഐആര്‍ കോടതിയില്‍ സമപ്പിച്ചിട്ടുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ അപ്പീല്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ രണ്ട് പ്രതികള്‍ ജാമ്യ ഹരജിയുമായി കോടതിയെ സമീപിച്ചിരുന്നു. ഈ ഘട്ടത്തില്‍ കേസ് അന്വേഷണത്തെക്കുറിച്ച് കോടതി സിബിഐയോട് കേസിനെ കുറിച്ച് ആരാഞ്ഞപ്പോഴാണ് സിബിഐ ഇക്കാര്യം അറിയിക്കുന്നത്.

English summary
CBI to probe Periya murder case, The High Court rejected the government's appeal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X