ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കില്ലെന്ന് സിബിഐ, നിലപാട് സുപ്രീം കോടതിയെ അറിയിച്ചു
സിബിഐ നിലപാട് നിരാശാജനകമെന്ന് സുപ്രീം കോടതി
ദില്ലി: വിവാദമായ ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് സിബിഐ വ്യക്കമാക്കി. തങ്ങളുട നിലപാട് സിബിഐ സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു. ജിഷ്ണുക്കേസ് അന്തര്‍ സംസ്ഥാന കേസ് അല്ലാത്തതിനാല്‍ ഏറ്റെടുക്കാന്‍ സാധിക്കില്ല. കേസില്‍ സംസ്ഥാന പോലീസും ക്രൈം ബ്രാഞ്ചും നടത്തുന്ന അന്വേഷണം തൃപ്തികരമാണ്. അതുകൊണ്ടു തന്നെ കേസ് സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സിബിഐ വിശദീകരണം നല്‍കി.

സിബിഐയുടെ നിലപാട് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചു. കേസ് ഏറ്റെടുക്കില്ലെന്ന സിബിഐയുടെ നിലപാ
ടില്‍ കടുത്ത അതൃപ്തിയാണ് സുപ്രീം കോടതി രേഖപ്പെടുത്തിയത്. അടുത്ത ബുധനാഴ്ച കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്.
വരുന്ന തിങ്കളാഴ്ചയ്ക്കകം നിലപാട് രേഖാമൂലം അറിയിക്കാന്‍ സിബിഐയോട് കോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ഈ കേസില്‍ ഇടപെടുമെന്നും കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണത്തിന് ഉത്തരവിടാനുള്ള സാധുതയും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

സിബിഐയെ കോടതി വിമര്‍ശിക്കുകയും ചെയ്തു. വിജ്ഞാപനം വന്നിട്ടു നാലുമാസം കഴിഞ്ഞിട്ടും സിബിഐ എന്തു ചെയ്യുകയായിരുന്നുവെന്ന് സുപ്രീം കോടതി ചോദിച്ചു ഇത്തരം നിലപാടുകളോട് യോജിക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം സിബിഐക്കു വിട്ടുകൊണ്ടുള്ള കേരളത്തിന്റെ ഉത്തരവ് ലഭിച്ചില്ലെന്നാണ് നേരത്തേ സിബിഐ കോടതിയെ അറിയിച്ചത്. കേസ് സിബിഐ തന്നെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു ജിഷ്ണുവിന്റെ അമ്മ മഹിജയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജനുവരി ആറിനാണ് കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ ജിഷ്ണുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications