Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം ജയിച്ചു; ടിപിയില്‍ സിബിഐ ഇല്ല

ദില്ലി: ടിപി വധക്കേസിില്‍ ഒടുവില്‍ സിപിഎം പറഞ്ഞതുപോലെയായി കാര്യങ്ങള്‍. സംസ്ഥാന സര്‍ക്കാരോ ആര്‍എംപിയോ എന്തൊക്കെ പറഞ്ഞാലും ടിപി കേസ് സിബിഐക്ക് ഏറ്റെടുക്കാനാവില്ലെന്നായിരുന്നു സിപിഎമ്മിന്റെ വാദം. ഇപ്പോള്‍ അത് ശരിവക്കുന്നതുപോലെയാണ് കാര്യങ്ങള്‍.

ടിപി വധക്കേസിലെ ഉന്നത ഗൂഢാലോചന സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് നേരത്തെ തന്നെ സിബിഐ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് വീണ്ടും കത്ത് നല്‍കിയെങ്കിലും അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ ഇപ്പോള്‍ വീണ്ടും വ്യക്തമാക്കി.

TP Chandrsekharan

ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ പ്രത്യേക കോടതി ശിക്ഷ വിധിച്ചു കഴിഞ്ഞതാണ്. കേസ് അന്വേഷണവും വിചാരണയും കഴിഞ്ഞ കേസില്‍ പുനരന്വേഷണം സാധ്യമല്ല. അതുകൊണ്ടാണ് ഉന്നത ഗൂഢാലോചന സംബന്ധിച്ച് പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്ത് സംസ്ഥാനപോലീസ് അന്വേഷിക്കുകയും പിന്നീട് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്തത്.

എന്നാല്‍ ഇതിന് നിയമപരമായി സാധുതയില്ലെന്നാണ് സിപിഎം തുടക്കം മുതലേ ആരോപിച്ചിരുന്നത്. സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നാടകം എന്നായിരുന്നു ആരോപണം. സിബിഐ അന്വേഷണം സാധ്യമല്ലെന്ന് അറിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ സിപിഎമ്മിനെ കരിവാരിത്തേക്കാന്‍ വേണ്ടിയാണ് രമയുടെ നിരാഹാരം വരെ കാത്തിരുന്നതും ഒടുവില്‍ അന്വേഷണം പ്രഖ്യാപിച്ചതും എന്നും ആരോപണം ഉന്നയിച്ചിരുന്നു.

പ്രധാന കേസില്‍ ശിക്ഷ വിധിച്ച സാഹചര്യത്തില്‍ ഗൂഢാലോചന മാത്രമായി ഏറ്റെടുക്കാനാവില്ലെന്നാണ് സിബിഐയുടെ വാദം. ഇതുവരെ ഇങ്ങനെ ഒരു കീഴ് വഴക്കം ഇല്ലെന്നും സിബിഐ വ്യക്തമാക്കുന്നുണ്ട്. ആദ്യം കേസ് അന്വേഷിച്ച സംസ്ഥാന പോലീസിന് തന്നെ ഗൂഢാലോചന അന്വേഷിക്കാമായിരുന്നുവെന്നും സിബിഐ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+