• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഭയ കേസ്; കൂറുമാറിയ സാക്ഷികൾ 'പെടും', കേസെടുക്കാൻ സിബിഐ നീക്കം!

തിരുവനന്തപുരം: അഭയ കേസിന്റെ വിചാരണ സിബിഐ കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ പ്രധാന സാക്ഷികളെല്ലാം കൂറുമാറുന്ന കാഴ്ചകളാണ് ദിവസേന കാണുന്നത്. വിചാരണയുടെ ആദ്യ ദിവസം തന്നെ അഭയയോടൊപ്പം താമസിച്ചിരുന്ന സിസ്റ്റർ‌ അനുപമ കൂറുമാറിയിരുന്നു. രാത്രിയിൽ അഭയയുടെ വസ്ത്രകൾ അടുക്കള ഭാഗത്ത് കണ്ടിരുന്നെന്നാണ് അനുപമ സിബിഐയോട് പറഞ്ഞിരുന്നത്.

എന്നാൽ കോടതിയിൽ എത്തുമ്പോൾ സംശയാസ്പദമായ സാഹചര്യത്തിൽ ഒന്നും തന്നെ കണ്ടിരുന്നില്ലെന്നാണ് അനുപമ പറഞ്ഞത്. അതിനി പിന്നാലെ നാലാം സാക്ഷിയായ സഞ്ജു പി മാത്യുവും കൂറുമാറിയിരുന്നു. രഹസ്യമൊഴി നൽകിയ സാക്ഷികൾ അടിക്കടി മൊഴി തിരുത്തുന്നുവെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ എന്തുകൊണ്ട് അവർക്കെതിരെ നിയമനടപടി എടുക്കുന്നില്ലെന്ന് കോടതി ചോദിക്കുകയും ചെയ്തിരുന്നു.

കൂറുമാറിയവർ കുടുങ്ങും

കൂറുമാറിയവർ കുടുങ്ങും

ഇതിന്റെയും കൂടി അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ നിയമനടപടികൾ എടുക്കാൻ സിബിഐ തീരുമാനിച്ചിരിക്കുന്നത്. ക്രിമിനൽ ചട്ടപ്രകാരം സാക്ഷികൾക്കെതിരെ കേസെടുക്കണമെന്ന് സിബിഐ ജോയിന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടു. അനുമതി ലഭിച്ചാൽ ഈ മാസം പതിനാറോടുകൂടി കോടതിയിൽ ഇതുസംബന്ധിച്ചുള്ള അപേക്ഷ സമർപ്പിക്കും. കേസിന്റെ വിചാരണ പൂർത്തിയായതിന് ശേഷമായിരിക്കും കേസ് നടപടികളിലേക്ക് പോകുകയെന്നാണ് സൂചനകൾ.

കുറ്റപത്രം 2009ൽ

കുറ്റപത്രം 2009ൽ

2009ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിച്ചത്. അതായത് അഭയ മരിച്ച് 27 വർഷം കഴിഞ്ഞാണ് വിചാരണ ആരംഭിച്ചത്. ഫാ. തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. എന്നാൽ ചില സാക്ഷികൾ ഇതിന് മുമ്പ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിനെതിരെയും കോടതിയിൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

രണ്ട് ലക്ഷം രൂപ

രണ്ട് ലക്ഷം രൂപ

അഭയ കേസിൽ കൊലക്കുറ്റം ഏറ്റെടുത്താൽ രണ്ട് ലക്ഷം രൂപയും വീടും കുട്ടികളുടെ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തെന്നാണ് മൂന്നാം സാക്ഷിയായി വിസ്തരിച്ച അടയ്ക്ക രാജു പറഞ്ഞത്. ക്രൂര മർദ്ദനവും പീഡനവും സഹിക്കേണ്ടി വന്നെന്നും അദ്ദേഹം കോടതിയിൽ വ്യക്കതമാക്കിയിരുന്നു. വാഗ്ദാനം നിരസിച്ചതിനാൽ അമ്പത്തഞ്ച് ദിവസത്തോളം കസ്റ്റഡിയിൽ വച്ചു പീഡിപ്പിച്ചുവെന്നും മൊഴി നൽകിയിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പ്രതികൾ ഇറങ്ങി വരുന്നത് കണ്ടു

പ്രതികൾ ഇറങ്ങി വരുന്നത് കണ്ടു

അഭയ താമസിക്കുന്ന കോൺവെന്റിന് മുകളിലുള്ള മിന്നൽ രക്ഷാ ചാലകത്തിന്റെ ചെമ്പ് കമ്പി മോഷ്ടിക്കാൻ കയറിയിട്ടുണ്ടെന്ന് രാജു കോടതിയിൽ പറഞ്ഞു. ഇത്തരത്തിൽ മൂന്ന് പ്രാവശ്യമാണ് കോൺവെന്റിന് അകത്ത് കയറിയത്. എന്നാൽ മൂന്നാം തവണ മോഷ്ടിക്കാൻ കയറിയത് അഭയ കൊല്ലപ്പെട്ട ദിവസമായിരുന്നു. വെളുപ്പിന് 4.30ന് ഫാ. തോമസ് കോട്ടൂരും ഫാ. ജോസ് പൂതൃക്കയിലും ടോർച്ചടിച്ച് കോൺവെന്റ് കെട്ടിടത്തിന്റെ സ്റ്റെപ്പ് ഇറങ്ങി വരുന്നത് കണ്ടെന്നും രാജു വ്യക്തമാക്കുകയായിരുന്നു.

cmsvideo
  സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 26 വർഷം. നാടകീയതകൾ അവസാനിക്കാത്ത കേസ്
  നാല് സാക്ഷികൾ കൂറുമാറി

  നാല് സാക്ഷികൾ കൂറുമാറി

  അതേസമയം അടിക്കടിയുള്ള സാക്ഷികളുടെ കൂറുമാറൽ ഇല്ലാതാക്കാൻ പുതിയ പദ്ധതി സിബിഐ തയ്യാറാക്കിയിരുന്നു. സാക്ഷി പറയുന്നവരെയെല്ലാം ബൈബിൾ തൊട്ട് സത്യം ചെയ്യിക്കാനായിരുന്നു സിബിഐ പദ്ധതിയിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ടിരിക്കുന്നതിൽ ഭൂരിപക്ഷവും സഭ വിശ്വാസികളാണ് അതുകൊണ്ടാണ് ഇത്തരത്തിലുള്ള പരീക്ഷണം നടത്താൻ സിബിഐ മുതിർന്നത്. ഇതുവരെ 11 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതിൽ നാല് സാക്ഷികൾ കൂറുമായത്. സിസറ്റർ അനുപനയെയും സഞ്ജു പി മാത്യുവിനെയും കൂടാതെ ഇരുപത്തിയൊന്നാം സാക്ഷി നിഷാ റാണി, ഇരുപത്തിമൂന്നാം സാക്ഷിയായ അച്ചാമ്മ എന്നിവരാണ് കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ മറ്റ് സാക്ഷികൾ.

  English summary
  CBI will take action agsinst hostile witness for Abhaya case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X