Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ 9, 11 ക്ലാസുകള്‍ക്ക് വാർഷിക പരീക്ഷ ഓൺലൈനിൽ: സിബിഎസ് സി നിർദേശം പുറത്ത്

കൊച്ചി: ഒമ്പത്, 11 ക്ലാസുകളിലെ വാർഷിക പരീക്ഷ ഓഫ്‌ലൈനായി നടത്താൻ സിബിഎസ്സി. പരീക്ഷകള്‍ ഓഫ് ലൈനായി നടത്താൻ സിബിഎസ് സിയ്ക്ക് കീഴിലുള്ള സ്കൂളുകള്‍ക്ക് നിർദേശം നൽകിരുന്നുവെങ്കിലും സംസ്ഥാനത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകള്‍ ഓൺലൈനായി നടത്താനാണ് സിബിഎസ് സിയുടെ പുതിയ നീക്കെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതോടെ മിക്ക സ്കൂളുകളും പരീക്ഷകള്‍ ഓൺലൈനായി നടത്തുന്നതിന് ടൈംടേബിളുകളും തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഓഫ് ലൈൻ പരീക്ഷകള്‍ നടത്താൻ സംസ്ഥാന സർക്കാരുകള്‍ അനുമതി നൽകുകയാണെങ്കിൽ പരീക്ഷകള്‍ ഓഫ് ലൈനായി നടത്തുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞയാഴ്ചയാണ് രാജ്യത്തൊട്ടാകെയുള്ള അഫിലിയേറ്റഡ് സ്കൂളുകളിൽ വ്യക്തിഗത പരീക്ഷകൾ നടത്താൻ സിബിഎസ്ഇ നിർദ്ദേശം നൽകിയത്. മറ്റ് സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും ഒൻപത്, 11 ക്ലാസുകൾക്കുള്ള വാർഷിക പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നുണ്ട്. എന്നിരുന്നാലും, സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ കണക്കിലെടുത്താണ് കേരളത്തിലെ സ്കൂളുകളിൽ വാർഷിക പരീക്ഷകൾ ഓൺലൈനായി നടത്താനുള്ള തീരുമാനം.

 xpp-1590842712-jp

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

"ഒൻപത്, 11 ക്ലാസുകളിൽ, പഠന വിടവുകൾ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും സ്കൂളുകൾ നടപടിയെടുക്കുകയും അതിനുശേഷം കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുകയും ചെയ്ത് പരീക്ഷകൾ നടത്തണമെന്നാണ് സിബിഎസ്ഇ വിജ്ഞാപനത്തിൽ പറയുന്നത്. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ സിബിഎസ്ഇ പരീക്ഷകൾ ഓഫ്‌ലൈനായി നടത്തുമെന്ന പ്രഖ്യാപനം രക്ഷിതാക്കൾക്കും ആശ്വാസം പകരുന്നതാണ്. സിബിഎസ് സി പ്രഖ്യാപനം പുറത്തുവന്നതോടെ സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളുടെ പ്രിൻസിപ്പൽമാർ പരീക്ഷയുടെ പെരുമാറ്റച്ചട്ടം ചർച്ച ചെയ്യുന്നതിനായി യോഗങ്ങൾ ആരംഭിച്ചു.

പച്ചയിൽ തിളങ്ങി താരസുന്ദരി- ഷംന കാസിമിന്റെ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+