കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇയ്ക്ക് കേരളത്തിലും 'പണി പാളി'! കോട്ടയത്ത് നൽകിയത് 2016ലെ ചോദ്യപേപ്പർ...

കോട്ടയം മൗണ്ട് കാർമൽ വിദ്യാനികേതൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അമിയ സലീമിനാണ് 2016ലെ ചോദ്യപേപ്പർ ലഭിച്ചത്.

Google Oneindia Malayalam News

കോട്ടയം: ചോദ്യപേപ്പർ ചോർച്ചയും വിവാദവും രാജ്യമാകെ ചർച്ചയായിരിക്കെ കേരളത്തിൽ നടന്ന പരീക്ഷയിലും സിബിഎസ്ഇ പ്രതിരോധത്തിൽ. ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാർത്ഥിക്ക് ലഭിച്ചത് രണ്ടു വർഷം മുമ്പത്തെ ചോദ്യപേപ്പറാണെന്നാണ് കേരളത്തിൽ നിന്നുള്ള പരാതി. കോട്ടയം മൗണ്ട് കാർമൽ വിദ്യാനികേതൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അമിയ സലീമിനാണ് 2016ലെ ചോദ്യപേപ്പർ ലഭിച്ചത്.

സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച; വിദ്യാർത്ഥികളടക്കം 12 പേർ പിടിയിൽ... പത്ത് വാട്സാപ്പ് ഗ്രൂപ്പുകൾ...സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച; വിദ്യാർത്ഥികളടക്കം 12 പേർ പിടിയിൽ... പത്ത് വാട്സാപ്പ് ഗ്രൂപ്പുകൾ...

മാർച്ച് 28 ബുധനാഴ്ച നടന്ന കണക്ക് പരീക്ഷയ്ക്കാണ് അമിയ സലീമിന് 2016ലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ കിട്ടിയത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അമിയ സഹപാഠികളുമായി ചോദ്യങ്ങൾ ചർച്ച ചെയ്തവേളയിലാണ് തനിക്ക് കിട്ടിയ ചോദ്യപേപ്പറിൽ വ്യത്യാസമുണ്ടെന്ന് മനസിലാക്കിയത്. തുടർന്ന് വിശദമായി പരിശോധിച്ചതോടെ 2016ൽ തന്റെ സഹോദരൻ അൽത്താഫ് എഴുതിയ അതേ ചോദ്യപേപ്പറാണ് തനിക്കും ലഭിച്ചിരിക്കുന്നത് വ്യക്തമായി. സംഭവത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും സിബിഎസ്ഇയ്ക്ക് പരാതി നൽകി.

cbse

കോട്ടയം നവോദയ സ്കൂളിലാണ് അമിയ സലീമും സഹപാഠികളും പരീക്ഷ എഴുതിയിരുന്നത്. എന്നാൽ ഈ സ്കൂളിൽ പരീക്ഷ എഴുതിയ മറ്റ് കുട്ടികൾക്കൊന്നും ചോദ്യപേപ്പർ മാറിയിട്ടില്ല. ചോദ്യപേപ്പർ കെട്ടിൽ സംഭവിച്ച പിഴവാകാം ഈ സംഭവത്തിന് കാരണമെന്നാണ് സിബിഎസ്ഇയുടെ പ്രതികരണം. കോട്ടയത്തെ സംഭവത്തിന് ദില്ലിയിലെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധമില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി. അതേസമയം, തന്റെ പരീക്ഷ റദ്ദാക്കി പുതിയ ചോദ്യപേപ്പറിൽ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാണ് അമിയ സലീമിന്റെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ സിബിഎസ്ഇ വ്യക്തമായ മറുപടി നൽകിയിട്ടില്ല.

സിബിഎസ്ഇയുടെ എല്ലാ ചോദ്യപേപ്പറുകളും ചോർന്നതായി വിദ്യാർത്ഥികൾ! എല്ലാ പരീക്ഷകളും വീണ്ടും നടത്തണം...സിബിഎസ്ഇയുടെ എല്ലാ ചോദ്യപേപ്പറുകളും ചോർന്നതായി വിദ്യാർത്ഥികൾ! എല്ലാ പരീക്ഷകളും വീണ്ടും നടത്തണം...

ചോദ്യപേപ്പർ ചോർച്ചയിൽ സിബിഎസ്ഇയ്ക്ക് കാലിടറുന്നു! മലയാളി വിദ്യാർത്ഥി സുപ്രീംകോടതിയിൽ... ചോദ്യപേപ്പർ ചോർച്ചയിൽ സിബിഎസ്ഇയ്ക്ക് കാലിടറുന്നു! മലയാളി വിദ്യാർത്ഥി സുപ്രീംകോടതിയിൽ...

English summary
cbse row; kerala student got previous year question paper for maths exam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X