സെലിബ്രിറ്റി ക്രിക്കറ്റ്; കേരള ടീമിനെ മോഹന്‍ലാല്‍ നയിക്കും
കൊച്ചി: ജനുവരി 23ന് ആരംഭിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ആറാം സീസണില്‍ അമ്മ കേരള സ്ട്രൈക്കേഴ്സിനെ സൂപ്പര്‍താരം മോഹന്‍ലാല്‍ നയിക്കുമെന്ന് കേരള സ്്രൈടക്കേഴ്സ് ഭാരവാഹികള്‍ അറിയിച്ചു. മത്സരവുമായി ബന്ധപ്പെട്ട യോഗം വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്തശേഷമാണ് ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്.
ടീമില്‍ കളിക്കുന്ന ചില നടന്മാരുടെ പേരും പുറത്തുവിട്ടു. ആസിഫ് അലി, ഉണ്ണി മുകുന്ദന്, നിവിന്‍ പോളി, കലാഭവന്‍ പ്രജോദ്, ബാല തുടങ്ങിയവരുടെ പേരുകളാണ് പുറത്തുവിട്ടത്. ടീമിലെ മറ്റ് അംഗങ്ങളുടെ പേരുവിവരങ്ങള്‍ ജനുവരി 15നുള്ളില്‍ പ്രഖ്യാപിക്കാനാണ് തീരുമാനം. കുഞ്ചാക്കോ ബോബന് ഇന്ദ്രജിത്ത് തുടങ്ങിയവര്‍ ടീമിലുണ്ടായേക്കുമെന്ന് ഭാരവാഹികള്‍ സൂചന നല്കി.

കൊച്ചി അന്താരാഷ്ര്ട സ്റ്റേഡിയം ആയിരിക്കും ടീമിന്റെ ഹോം ഗ്രൗണ്ട്. ഇവിടെവെച്ച് രണ്ടു മത്സരങ്ങള്‍ നടക്കും. കേരളത്തിന്റെ ആദ്യ മത്സരം 24ന് കര്‍ണാടക ബുള്‍ഡോസേഴ്സുമായാണ്. കേരള സ്്രൈടക്കേഴ്സിന്റെ ആദ്യ ഹോം മാച്ച് ജനുവരി 31 വൈകീട്ട് 7 മണിക്ക് ചെന്നൈ റൈനോസുമായിട്ട് നടക്കും. പതിവുപോലെ ഇടവേള ബാബുവാണ് ടീം മാനേജര്‍.
ജനുവരി 9 മുതല്‍ ടീം അംഗങ്ങള്‍ പരിശീലനം തുടങ്ങും. സിസിഎല്‍ 6ാം സീസണല്‍ 8 ഫ്രാഞ്ചൈസികളാണ് കളിക്കുന്നത്. നേരത്തെ കളിച്ചിരുന്ന അവസരങ്ങളില്‍ താരതമ്യേന മികച്ച പ്രകടനമായിരുന്നു കേരള സ്ട്രൈക്കേഴ്സിന്റെത്. രണ്ട് തവണ സെമിഫൈനല്‍ റൗണ്ടില്‍ കളിച്ച ടീം സി.സി.എല്‍ 4ാം സീസണിലെ രണ്ടാം സ്ഥാനക്കാരുമായി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications