കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിന്യം തള്ളുന്നവര്‍ ജാഗ്രതൈ; വയനാട് ചുരത്തില്‍ സിസിടിവി വരുന്നു

Google Oneindia Malayalam News

കോഴിക്കോട്: താമരശേരി ചുരത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നത് തടയാനും സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി. ചുരത്തില്‍ നിയമലംഘനം കാരണമുള്ള ഗതാഗതക്കുരുക്കള്‍ തടയാനും ഒരു പരിധിവരെ ക്യാമറകള്‍ ഉപകരിക്കും. മാലിന്യങ്ങള്‍ തള്ളുന്നത് പതിവായ ചുരത്തില്‍ സിസിടിവി സ്ഥാപിക്കണമെന്ന് ഏതാനും മാസങ്ങളായി വിവിധ സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും ആവശ്യപ്പെട്ടു വരുന്നുണ്ട്. ഈ ആവശ്യം അംഗീകരിച്ചാണ് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.

വടകരയിൽ പുഴയിൽ മുങ്ങി മരിച്ച കുട്ടികൾക്കായി രൂപീകരിച്ച കമ്മറ്റിയുടെ നിലപാടിൽ പ്രതിഷേധം ശക്തംവടകരയിൽ പുഴയിൽ മുങ്ങി മരിച്ച കുട്ടികൾക്കായി രൂപീകരിച്ച കമ്മറ്റിയുടെ നിലപാടിൽ പ്രതിഷേധം ശക്തം

ജില്ലയെ മാലിന്യ മുക്തമാക്കുന്നതിനുള്ള സമഗ്ര പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന എതിര്‍പ്പുകള്‍ രമ്യമായി പരിഹരിക്കാനും ജനങ്ങളെ ബോധവത്ക്കരിക്കാനും എം.എല്‍.എമാര്‍ നേതൃത്വം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ യുവി ജോസ് യോഗത്തില്‍ ആവശ്യപ്പെട്ടു. പദ്ധതിക്കായി മിക്ക പഞ്ചായത്തുകളും ഫണ്ട് വെക്കുകയും പല സ്ഥലത്തും മാലിന്യ ശേഖരണവും നിര്‍മാണ പ്രവൃത്തികളും ആരംഭിക്കുകയും ചെയ്‌തെങ്കിലും നാട്ടുകാരുടെ തെറ്റിദ്ധാരണ മൂലം ചിലയിടങ്ങളില്‍ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്.

 churam

ഇക്കാര്യത്തില്‍ ജില്ലയിലെ മുഴുവന്‍ എംപിമാരെയും എംഎല്‍എമാരെയും പ്രശ്‌നമുള്ള പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപന പ്രതിനിധികളെയും എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി മാര്‍ച്ച് 17 ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ക്കും. പദ്ധതി നടത്തിപ്പിനായി 60 ലക്ഷം രൂപ ശുചിത്വ മിഷനില്‍ നിന്ന് ഇതിനകം വിവിധ പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

വടകര ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിട നിര്‍മാണം സ്തംഭിക്കാനിടയായ സാഹചര്യം കലക്ടര്‍ യു.വി. ജോസ് നേരിട്ട് പരിശോധിക്കാനും പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാനും യോഗത്തില്‍ തീരുമാനമായി. പൊതുമരാമത്ത് കെട്ടിട വിഭാഗം മേല്‍നോട്ടം വഹിക്കുന്ന നിര്‍മാണ പ്രവൃത്തി രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്നത് ആശുപത്രിയുടെ നടത്തിപ്പിനെ തന്നെ ബാധിച്ചിരിക്കുകയാണെന്നും രോഗികള്‍ക്ക് കിടക്കാന്‍ സ്ഥലമില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയാണ് യോഗത്തില്‍ ചൂണ്ടിക്കാ'ിയത്. കരാറുകാര്‍ കോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള ഫയലുകള്‍ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കും.

ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നീങ്ങുന്നതെന്നും പദ്ധതി ഉടന്‍ കമ്മിഷന്‍ ചെയ്ത് ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ സാഹചര്യം ഒരുക്കണമെന്നും ബാബു പറശ്ശേരി യോഗത്തില്‍ ആവശ്യപ്പെട്ടു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഉടന്‍ റിവ്യൂ മീറ്റിംഗ് നടത്തും. കോഴിക്കോട് നഗരത്തെയും ഒളവണ്ണയെയും ബന്ധിപ്പിക്കുന്ന തൊണ്ടിലക്കടവ് പാലത്തിനുള്ള സ്ഥലമെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറുനാടന്‍ തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ്; ചികിത്സാ രേഖയോ എഫ്‌ഐആറോ ഹാജരാക്കിയാല്‍ ആനുകൂല്യങ്ങള്‍മറുനാടന്‍ തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ്; ചികിത്സാ രേഖയോ എഫ്‌ഐആറോ ഹാജരാക്കിയാല്‍ ആനുകൂല്യങ്ങള്‍

ശ്രീദേവിയുടെ മരണം കൂട്ടത്തിലൊരാളുടേത് പോലെ.. മധുവിന്റെയും അശാന്തന്റെയും മരണമോശ്രീദേവിയുടെ മരണം കൂട്ടത്തിലൊരാളുടേത് പോലെ.. മധുവിന്റെയും അശാന്തന്റെയും മരണമോ

English summary
cctv camera will placed in wayanad pass
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X