വടകരയില്‍ ബൈക്ക് മോഷണം: കവര്‍ച്ച ദൃശ്യം സി സി ടിവിയില്‍, താക്കോലെടുക്കാന്‍ മറന്നത് വിനയായി!
വടകര: വടകരയില്‍ നിര്‍ത്തിയിട്ട നാദാപുരം സ്വദേശിയുടെ ബൈക്ക് മോഷണം പോയി . കവര്‍ച്ച ദൃശ്യം സി സി ടിവിയില്‍ വടകര നഗരത്തില്‍ എടോടി കല്ല്യാണ്‍ സില്‍ക്സിനടുത്ത് ലിനന്‍ ക്ലബ് പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്ക് ആണ് മോഷണം പോയത്.
നാദാപുരം കുംമ്മങ്ങോട്ട് കരുവന്റവിടെ സിയാദിന്‍റെതാണ് ബൈക്ക്.ഇക്കഴിഞ്ഞ ഏഴിന് ഉച്ചയ്ക്ക് 2.45 നാണ് മോഷണം . KL18 U4816 കറുപ്പ് പൾസർ ബൈക്കാണ് നഷ്ടപ്പെട്ടത്. ഓട്ടോ ഷോറൂമിലെ ജീവനക്കാരനാണ് സിയാദ്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് വന്നു ബൈക്ക് നിര്‍ത്തിയ ശേഷം ഷോറൂമില്‍ കയറിയ ഉടനെയാണ് മോഷണം. അഞ്ജതനായ ഒരാള്‍ ബൈക്ക് എടുത്ത് പോകുന്നത് കണ്ട സെക്യൂരിറ്റി ആണ് വിവരം അറിയിച്ചത്. മുപ്പത് വയസ്സില്‍ താഴെ ഉള്ള പാന്‍റ് ധരിച്ചെത്തിയ ആളാണ് മോഷ്ടാവ്.

പുറത്ത് ബാഗ് ധരിച്ചെത്തിയ ഇയാള്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് വരുന്നതും ബൈക്കുമായി കടന്നു കളഞ്ഞതും ദൃശ്യത്തില്‍ കാണാം. സംഭവത്തില്‍ സിയാദ് വടകര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പട്ടാപകല്‍ നഗരത്തില്‍ നടന്ന മോഷണം ഏവരെയും ഞെട്ടിച്ചു . ബൈക്ക് നിര്‍ത്തി കടിയിലേക്ക് തിരക്കില്‍ പോകുന്നതിനിടെ ബൈക്കില്‍ നിന്നും താക്കോല്‍ എടുക്കാന്‍ മറന്നു പോയതായി സിയാദ് പറഞ്ഞു. റൊക്കം പണം കൊടുത്ത് വാങ്ങിയ ബൈക്കാണ് മോഷണം പോയത് .












Click it and Unblock the Notifications