Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോട്ടലില്‍ ഇനി ധൈര്യമായി കയറാം!! അടുക്കളയില്‍ നടക്കുന്നത് ഇനി കണ്‍മുന്നില്‍...

മനുഷ്യാവകാശ കമ്മീഷനാണ് ഹോട്ടല്‍ അടുക്കളയില്‍ സിസിടിവി സ്ഥാപിക്കാന്‍ ഉത്തരവിട്ടത്

കൊച്ചി: ഹോട്ടലില്‍ എത്രത്തോളം ശ്രദ്ധയോടെയാണ് ഭക്ഷണം തയ്യാറാക്കുന്നതെന്നു കഴിക്കാനെത്തുന്നവര്‍ക്ക് ഇനി എളുപ്പത്തില്‍ മനസ്സിലാക്കാം. ഹോട്ടലുകളിലെ അടുക്കളകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും അതു അവിടെ കഴിക്കാനെത്തുന്നവര്‍ക്കു കാണാന്‍ അവസരമൊരുക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഡോക്ടര്‍ സജീവ് ഭാസ്‌കര്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഈ നീക്കം.

1

ആരോഗ്യവകുപ്പ് സെക്രട്ടറിയും ഭക്ഷ്യസുരക്ഷാ കമ്മീഷണറും ഇതിന് ആവശ്യമായ നടപടികള്‍ എത്രയും പെട്ടെന്നു സ്വീകരിക്കണമെന്നു കമ്മീഷന്റെ ആക്ടിങ് അധ്യക്ഷന്‍ പി മോഹന്‍ദാസ് ഉത്തരവില്‍ വ്യക്തമാക്കി. ഹോട്ടലുകളിലൂടെ ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും ഇതില്‍ വിശദീകരിക്കുന്നു.
2

രണ്ടു മാസത്തിനുള്ളില്‍ റവന്യു, ആരോഗ്യ, തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ സ്വീകരിച്ച നടപടികള്‍ കമ്മീഷനെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+