കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട് ജനറല്‍ ആസ്പത്രിയും പരിസരവും ഇനി സിസിടിവി നിരീക്ഷണത്തില്‍

Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയും പരിസരവും ഇനി സി.സി.ടി.വി നിരീക്ഷണത്തില്‍. ആസ്പത്രിയില്‍ രോഗികളേയും കൂട്ടിരിക്കുന്നവരേയും കബളിപ്പിച്ച് പണം തട്ടുന്നതായുള്ള പരാതികള്‍ വ്യാപകമായതോടെ ഇവിടെ സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ആറ് ക്യാമറകളാണ് ആസ്പത്രിയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചത്. നഴ്‌സിങ് സൂപ്രണ്ടിന്റെ ഓഫീസാണ് സിസിടിവിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക. നേരത്തെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലും സിസിടിവി സ്ഥാപിച്ചിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയിൽ രോഗികളെ കബളിപ്പിച്ച് പണം തട്ടിയതായുള്ള ഒട്ടേറെ പരാതികളാണ് അടുത്തകാലത്തായി ഉയര്‍ന്നത്.

cctv

രാത്രി കാലങ്ങളിൽ സ്ത്രീകളിലെ വാർഡുകളിൽ പുരുഷന്മാർ കയറുന്നതും, പണം കവരുന്നതും ഇവിടുത്തെ പതിവ് കാഴ്ചയാണ് ക്യാമറ സ്ഥാപിച്ചതോടെ ഇനി രോഗികൾക്കും രോഗികൾക്ക് കൂട്ടിരിക്കുന്നവർക്കും ആശ്വാസമാകും. ആശുപത്രിയുടെ ചുമരുകളിൽ തുപ്പുന്നവർക്കെതിരെയും വൃത്തികേടാക്കുന്നവർക്കെതിരെയും ഇനി കുരുക്ക് വീഴും. ഒരാഴ്ച മുമ്പ് ഭാര്യയോടൊപ്പം ആസ്പത്രിയില്‍ എത്തിയ യുവാവിനെ കബളിപ്പിച്ച് ഒരാള്‍ പണം തട്ടിയിരുന്നു.

മലപ്പുറത്തെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറയെ അപകടമുക്തമാക്കാന്‍ ഖത്തറിലെ മലയാളി കൂട്ടായ്മമലപ്പുറത്തെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറയെ അപകടമുക്തമാക്കാന്‍ ഖത്തറിലെ മലയാളി കൂട്ടായ്മ

English summary
cctv placed in kasarkode district hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X