ഇവരെ കണ്ടെത്തും വരെ ഷെയർ ചെയ്യുക! വിദ്യാർത്ഥിനിയെ ഇടിച്ചിട്ട് ചീറിപ്പായുന്ന ബൈക്ക് യാത്രികർ, വീഡിയോ
അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ വിദ്യാർത്ഥിനി നിലവിൽ കൊച്ചി രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.
കൊച്ചി: വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ചു പോയ ബൈക്ക് യാത്രികരെ പിടികൂടാൻ സോഷ്യൽ മീഡിയയും മുന്നിട്ടിറങ്ങുന്നു. മൂവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർത്ഥിനി ആര്യയെ ഇടിച്ചിട്ട് നിർത്താതെ പോയ ബൈക്ക് യാത്രികരെ കണ്ടെത്താനാണ് നാട്ടുകാർ സോഷ്യൽ മീഡിയയുടെ സഹായം തേടിയിരിക്കുന്നത്.
തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെ നിർമ്മലാ കോളേജിന് മുൻവശത്ത് വച്ചാണ് ആര്യ അപകടത്തിൽപ്പെട്ടത്. കോളേജ് വിട്ട ശേഷം ബസിൽ കയറാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ആര്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ വിദ്യാർത്ഥിനി നിലവിൽ കൊച്ചി രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.

സിസിടിവി ദൃശ്യങ്ങൾ....
മൂവാറ്റുപുഴ നിർമ്മല കോളേജിന് മുൻവശത്തുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച ബൈക്ക് അപകടത്തിന് ശേഷം നിർത്താതെ ചീറിപ്പാഞ്ഞു പോകുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ബൈക്ക് കയറി...
ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ പെണ്‍കുട്ടിയുടെ ദേഹത്തുകൂടി ബൈക്ക് കയറി ഇറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. അപകടത്തിൽപ്പെട്ട മാറാടി സ്വദേശി ആര്യ(20) നിലവിൽ കൊച്ചി രാജഗിരി ആശുപത്രിയിലാണുള്ളത്.

ആവശ്യം...
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആര്യ മൂവാറ്റുപുഴ നിർമ്മല കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയാണ്. വിദ്യാർത്ഥിനിയെ ഇടിച്ചിട്ട ബൈക്ക് യാത്രികരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനെ തുടർന്നാണ് ബൈക്കുകാരെ കണ്ടെത്താൻ സോഷ്യൽ മീഡിയയിൽ ആഹ്വാനമുയർന്നിരിക്കുന്നത്.

പ്രചരിപ്പിക്കുക...
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിപ്പിച്ചാണ് മൂവാറ്റുപുഴ നിവാസികൾ ഇത്തരമൊരു നീക്കം നടത്തുന്നത്. ബൈക്കുകാരെ പിടികൂടാനായി എല്ലാവരും വീഡിയോ ഷെയർ ചെയ്യണമെന്നും ഇവർ ആവശ്യപ്പെടുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ നിർമ്മലാ കോളേജിന് മുന്നിലുണ്ടായ വിവിധ അപകടങ്ങളിലായി മൂന്നു പേരാണ് മരണപ്പെട്ടത്.












Click it and Unblock the Notifications