ഉദയഭാനുവിന് കുരുക്ക് മുറുകുന്നു: സിസിടിവി ദൃശ്യങ്ങള്‍ തെളിവ്, പല തവണ രാജീവിനെ കണ്ടു
കൊച്ചി: ചാലക്കുടി കൊലപാതകത്തില്‍ പ്രമുഖ അഭിഭാഷകന് സിപി ഉദയഭാനുവിന് കുരുക്ക് മുറുകുന്നു. കൊല്ലപ്പെട്ട രാജീവിന്റെ വീട്ടില്‍ അഡ്വക്കേറ്റ് സിപി ഉദയഭാനു പലതവണ എത്തിയതിന്റെ തെളിവുകള്‍ ലഭിച്ചു. സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. പുതിയ തെളിവുകള്‍ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാണ്.
കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള എല്ലാവരും അറസ്റ്റിലായിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയെ കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

വഴിത്തിരിവ്
ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. കൊലപാതകത്തില്‍ ആരോപണ വിധേയനായ പ്രമുഖ അഭിഭാഷകന് സിപി ഉദയഭാനുവിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്.

സിസിടിവി ദൃശ്യങ്ങള്‍
കൊല്ലപ്പെട്ട രാജീവിന്റെ വീട്ടില്‍ ഉദയഭാനു പലതവണ എത്തിയതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വീട്ടില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

ഗൂഢാലോചനയുടെ ഭാഗമായി
സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിനിടെയാണ് ഉദയഭാനുവിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള എല്ലാവരും അറസ്റ്റിലായിട്ടുണ്ട്.

പ്രതികളുടെ മൊഴി
കൊലപാതക കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ചക്കര ജോണിയുടെയും കൂട്ടാളി രഞ്ജിത്തിന്റെയും മൊഴിയില്‍ ഉദയഭാനുവിനെതിരെ പരാമര്‍ശം ഉണ്ടെന്നാണ് സൂചനകള്‍. അതിനാല്‍ ഉദയഭാനുവിനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പോലീസ് പറയുന്നത്.

സഹകരിക്കാതെ
അറസ്റ്റിലായ ജോണിയും രഞ്ജിത്തും ആദ്യം ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്നില്ല. മറ്റാര്‍ക്കും പങ്കില്ലെന്നായിരുന്നു ഇവരുടെ മൊഴി. നേരത്തെ തന്നെ പഠിച്ചു വച്ച മൊഴിയാണ് ഇവര്‍ പറയുന്നതെന്നാണ് പോലീസ് പറഞ്ഞിരുന്നത്.

ഉത്തരമില്ല
ഉദയഭാനുവിനെതിരായ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ പലപ്പോഴും പ്രതികള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു.

ഭൂമി ഇടപാട് തര്‍ക്കം
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് രാജീവിന്റെ കകൊലപാതകത്തില് കലാശിച്ചതെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications