കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദയഭാനുവിന് കുരുക്ക് മുറുകുന്നു: സിസിടിവി ദൃശ്യങ്ങള്‍ തെളിവ്, പല തവണ രാജീവിനെ കണ്ടു

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: ചാലക്കുടി കൊലപാതകത്തില്‍ പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനുവിന് കുരുക്ക് മുറുകുന്നു. കൊല്ലപ്പെട്ട രാജീവിന്റെ വീട്ടില്‍ അഡ്വക്കേറ്റ് സിപി ഉദയഭാനു പലതവണ എത്തിയതിന്റെ തെളിവുകള്‍ ലഭിച്ചു. സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. പുതിയ തെളിവുകള്‍ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാണ്.

കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള എല്ലാവരും അറസ്റ്റിലായിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയെ കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

വഴിത്തിരിവ്

വഴിത്തിരിവ്

ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. കൊലപാതകത്തില്‍ ആരോപണ വിധേയനായ പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനുവിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

കൊല്ലപ്പെട്ട രാജീവിന്റെ വീട്ടില്‍ ഉദയഭാനു പലതവണ എത്തിയതിന്‌റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വീട്ടില്‍ എത്തിയതിന്‌റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

ഗൂഢാലോചനയുടെ ഭാഗമായി

ഗൂഢാലോചനയുടെ ഭാഗമായി

സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിനിടെയാണ് ഉദയഭാനുവിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള എല്ലാവരും അറസ്റ്റിലായിട്ടുണ്ട്.

പ്രതികളുടെ മൊഴി

പ്രതികളുടെ മൊഴി

കൊലപാതക കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ചക്കര ജോണിയുടെയും കൂട്ടാളി രഞ്ജിത്തിന്റെയും മൊഴിയില്‍ ഉദയഭാനുവിനെതിരെ പരാമര്‍ശം ഉണ്ടെന്നാണ് സൂചനകള്‍. അതിനാല്‍ ഉദയഭാനുവിനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പോലീസ് പറയുന്നത്.

 സഹകരിക്കാതെ

സഹകരിക്കാതെ

അറസ്റ്റിലായ ജോണിയും രഞ്ജിത്തും ആദ്യം ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്നില്ല. മറ്റാര്‍ക്കും പങ്കില്ലെന്നായിരുന്നു ഇവരുടെ മൊഴി. നേരത്തെ തന്നെ പഠിച്ചു വച്ച മൊഴിയാണ് ഇവര്‍ പറയുന്നതെന്നാണ് പോലീസ് പറഞ്ഞിരുന്നത്.

 ഉത്തരമില്ല

ഉത്തരമില്ല

ഉദയഭാനുവിനെതിരായ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ പലപ്പോഴും പ്രതികള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു.

 ഭൂമി ഇടപാട് തര്‍ക്കം

ഭൂമി ഇടപാട് തര്‍ക്കം

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് രാജീവിന്റെ കകൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

English summary
cctv visuals of advocate cp udayabhanu visists rajeev s house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X