Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച സംഭവത്തില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്..!!നടിയെ ഉപദ്രവിച്ചത് പൾസർ സുനി മാത്രം !!

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്. നടിയെ കടത്തിക്കൊണ്ടുപോയ പ്രതികള്‍ക്കെതിരായ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്.

Read Also: കലാഭവന്‍ മണിയുടെ മരണം കൊലപാതകമോ ?? അവസാനിക്കാത്ത ദുരൂഹത..! കുടുംബം നിരാഹാരത്തിലേക്ക്...!!

Read Also: ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതില്‍ നിന്ന് ശശികല വിലക്കി..!!പനീര്‍ശെല്‍വം വെളിപ്പെടുത്തുന്നു!

അതേസമയം നടിയെ കാറില്‍വെച്ച് മൃഗീയമായി ആക്രമിച്ചത് സുനി മാത്രമാണെന്ന് പോലീസ് റിപ്പോര്‍ട്ട്. അടുത്ത ദിവസം തന്നെ ഈ റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിക്കും.

സിസിടിവി ദൃശ്യങ്ങൾ

നടി അങ്കമാലിയില്‍ വെച്ച് ആക്രമിക്കപ്പെട്ട ദിവസം പ്രതികളില്‍ ചിലര്‍ കാക്കനാടിനടുത്ത് ചിറ്റേത്തുകരയിലെ കടയില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. പ്രതികളെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

കടയിലെ ദൃശ്യങ്ങൾ

രണ്ട് തവണയായാണ് പ്രതികളില്‍ ഒരാളായ വടിവാള്‍ സലീം കടയില്‍ എത്തിയത്. പത്ത് മിനുറ്റിന്റെ ഇടവേളകളിലാണ് ഇയാള്‍ കടയില്‍ എത്തിയത്. ഇവര്‍ വന്ന വാഹനം അരമണിക്കൂറോളം റോഡില്‍ നിര്‍ത്തിയിട്ടിരുന്നു.

രണ്ട് തവണയായി കടയിൽ

സംഭവ ദിവസം രാത്രി 10.20 ഓടുകൂടിയാണ് സലിം ഈ കടയില്‍ എത്തിയത്. പരിഭ്രമിച്ച സലിമിന്റെ മുഖഭാവം ദൃശ്യങ്ങളില്‍ വ്യക്തമാണ്. കട അടക്കാനോരുങ്ങി ബില്ലുകള്‍ നോക്കുന്ന കടക്കാരനോട് സലിം വെള്ളം ചോദിക്കുന്നതും കാണാം.

പത്ത് മിനുറ്റ് ഇടവേള

ക്യാഷ് കൗണ്ടറിന്റെ ഒരു വശത്തേക്ക് മാറിനിന്ന് പണം നല്‍കുന്നതും കടക്കാരന്‍ നല്‍കിയ വെള്ളം വാങ്ങി തിടുക്കത്തില്‍ പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. പത്ത് മിനുറ്റ് കഴിഞ്ഞ് വീണ്ടും കയറി വരുന്നത് കാണാം.

പരിഭ്രമം വ്യക്തം

ഇത്തവണ സിഗരറ്റ് വാങ്ങാനാണ് കടയിലേക്ക് വന്നത്. മുഖത്തെ പരിഭ്രമം ഇരട്ടിയായതായി കാണാം ദൃശ്യങ്ങളില്‍. സിഗരറ്റ് വാങ്ങി പണം കടക്കാരന് നല്‍കി വീണ്ടും തിടുക്കത്തില്‍ പുറത്തേക്ക് പോയി.

പ്രതികളെ തിരിച്ചറിഞ്ഞു

കടയിലെ സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു. കടയുടമയെ ജയിലിലെത്തിച്ച് തിരിച്ചറിയല്‍ പരേഡും നടത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവാണ്.

ഉപദ്രവിച്ചത് സുനി മാത്രം

അതേസമയം നടിയെ കടത്തിക്കൊണ്ടുപോയവരില്‍ ആക്രമണം നടത്തിയത് പള്‍സര്‍ സുനി മാത്രമാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. സുനി മാത്രമേ നടിയേ ഉപദ്രവിച്ചുള്ളൂ എന്ന് മറ്റു പ്രതികള്‍ മൊഴി നല്‍കിയിരുന്നു.

ഫോൺ കണ്ടെത്തിയില്ല

നടിയെ ആക്രമിച്ച നിര്‍ണായക ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ ഇതുവരെ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മൊബൈല്‍ സംബന്ധിച്ച് സുനി വ്യത്യസ്ത മൊഴികള്‍ നല്‍കി പോലീസിനെ വട്ടംചുറ്റിക്കുകയായിരുന്നു. ആലപ്പുഴയിലും കോയമ്പത്തൂരും അടക്കം അന്വേഷണം നടത്തിയിട്ടും ഫോണ്‍ കണ്ടെത്തിയില്ല.

വട്ടംചുറ്റിച്ച് സുനി

ആദ്യം ഫോണ്‍ ഓടയില്‍ വലിച്ചെറിഞ്ഞെന്ന് പറഞ്ഞ സുനി പിന്നീടത് ഗോശ്രീ പാലത്തില്‍ നിന്നും കായലിലേക്ക് എന്ന് മാറ്റി. നാവിക സേനയുടെ സഹായത്തോടെ കായലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താന്‍ സാധിച്ചില്ല.

കസ്റ്റഡി നീട്ടാൻ

നടിയെ സുനിയും സംഘവും പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ നേരത്തേ തന്നെ പോലീസിന് ലഭിച്ചിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി സുനിയുടേയും മറ്റു പ്രതികളുടേയും കസ്റ്റഡി കാലാവധി കൂട്ടിക്കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+