കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോ ബിആര്‍ അംബേദ്കര്‍ ജന്മദിനം ആഘോഷിച്ചു...

  • By Desk
Google Oneindia Malayalam News

പടിഞ്ഞാറത്തറ: ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയും മര്‍ദ്ദിത ജനകോടികളുടെ വിമോചകനുമായ ബാബാ സാഹേബ് ആംതെ. അംബേദ്കറുടെ ജന്മദിനം സാംസ്‌കാരിക സമ്മേളനത്തോടും വിവിധ കലാപരിപാടികളോടും കൂടി ആഘോഷിച്ചു. കേരളാ ദലിത് പാന്തേഴ്‌സിന്റെ 30ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് കെ. ഡി. പി വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറത്തറ പേരാലില്‍ വെച്ച് ഡോ.അംബേദ്കറുടെ ജന്മദിനം വളരെ വിപുലമായ രീതിയില്‍ കൊണ്ടാടിയത് .

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യയെ ഉയര്‍ത്തിയ ഡോ.അംബേദ്കര്‍ കേവലം അധ:സ്ഥിതരുടെ വിമോചകനായി മാത്രം അവതരിപ്പിക്കുന്ന ഇന്ത്യന്‍ സമൂഹം അംബേദ്കറുടെ ചരിത്രത്തെ കുറിച്ചും അദ്ദേഹം ഉയര്‍ത്തിയ ജനാധിപത്യപരമായ സമസ്തകളെയും ദര്‍ശനത്തെയും കുറിച്ച് പഠിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് കേരളാ ദലിത് പാന്തേഴ്‌സ് സംസ്ഥാന പ്രസിഡണ്ട് ഡോ: സതീഷ് കുമാര്‍ ആഹ്വാനം ചെയ്തു. ഇന്ത്യയിലെ പ്രഥമ നിയമമന്ത്രി ,ലോകത്തിലെ ഏറ്റവും വലിയ നിയമപണ്ഡിതന്‍, പ്രഗല്‍ഭനായ പാര്‍ലമെന്റേറിയന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ തുടങ്ങി ഒട്ടേറെ മേഘലകളില്‍ വ്യക്തിമുദ്ര പതിച്ച അംബേദ്കര്‍ ലോകത്തില്‍ ഇന്ന് അറിയപ്പെടുന്നത് ഏറ്റവും വലിയ ഭരണഘടനാ പണ്ഠിതന്‍ എന്നാണ്.

kdf

അംബേദ്കര്‍ ഒരു ദേശീയ നേതാവ് എന്ന നിലയില്‍ ഇന്നും അവഗണിക്കപ്പെടുമ്പോള്‍ അദ്ധേഹത്തിന്റെ ദര്‍ശനങ്ങള്‍ക്ക് ഇന്ന് പ്രമുഖ്യം ഏറിവരികയാണ്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, പിന്നാക്ക ജനവിഭാഗങ്ങള്‍, മത ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ രാജ്യവ്യാപകമായി ആക്രമിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍, സമത്വത്തിനും സ്വാതന്ത്യത്തിനും, രാജ്യത്തിന്റെ ഐക്യത്തിനും ക്ഷേമ രാഷ്ട്രത്തിനും രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും തടസ്സമായി നില്‍ക്കുന്ന ജാതി വ്യവസ്ഥക്കെതിരെ അംബേദ്കര്‍ ദര്‍ശനത്തില്‍ ഊന്നിയുള്ള ജാതി നശീകരണത്തിന്റെ രാഷ്ട്രീയം ശക്തിപ്പെട്ടാല്‍ മാത്രമേ ജാതിരഹിതമായ ഇന്ത്യയെ അംബേദ്കറുടെ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുകയുള്ളൂ എന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ. ഡി.പി സ്റ്റേറ്റ് പ്രൊസീഡിയം മെമ്പര്‍ ശശി പന്തളം പറഞ്ഞു. യോഗത്തില്‍ ജില്ലാ സെക്രട്ടറി.കെ.ആര്‍ രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് വി.മുഹമ്മദ് ശരിഫ്, എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍, എന്‍.എ.ഡി.എ ചെയര്‍മാന്‍ പി.കെ രാധാകൃഷ്ണന്‍, സ്വാഗത സംഘം ചെയര്‍മാന്‍ ദാസന്‍ എം.കെ, എഫ് .ഐ.ടി.യു. ജില്ലാ സെക്രട്ടറി ഭാസ്‌കരന്‍ കെ.എം, എസ്.സി.പി ഹോമിയോ സെന്റര്‍ ഡോ. ഷാജന്‍ എം പണിക്കര്‍, വി.ജി.പ്രേംനാഥ്, ശ്രീമതി.ദിവീന .പി .പി, പുലയ സമുദായ കമ്മറ്റി സെക്രട്ടറി അജീഷ് കെ.കെ, ഷൈജു.കെ.എസ്, കെ.കെ സുകുമാരന്‍, കെ.കെ സുരേഷ്, മധു എംകെ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
Celebrated Dr. BR Ambedkar's birthday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X